പൂനയിൽ കുടിലികൾക്ക് മുകളിലേക്ക് മതിൽ വീണ് 17 പേർ കൊല്ലപ്പെട്ടു

പുണെ: പുണെയിലെ കോന്ദ്വ മേഖലയില്‍ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിൽ വീണ് 17 ഓളം പേര്‍ കൊല്ലപ്പെട്ടു . നിർമാണ തൊഴിലാളികൾക്ക് വേണ്ടി തയ്യാറാക്കിയ താൽക്കാലിക കുടിലുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. വെള്ളിയാഴ്ച മുതൽ തുടങ്ങിയ കനത്തെ മഴയിലാണ്  കെട്ടിടത്തിന്റെ അറുപത് അടിയോളം ഉയരമുള്ള മതിൽ തകർന്നു വീണത്.
മതിൽ ഇടിഞ്ഞതോടെ കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ട കാറുകൾ മതിലിനോടൊപ്പം കുടിലുകളുടെ മുകളിൽ വീണു . ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.

new consultancy

ദുരന്തനിവാരണ സേനയും അഗ്നി രക്ഷാ സേനയും സംഭവ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. രണ്ടോ മൂന്നോ പേർ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് അപകടമുണ്ടായതാണ് മരണ സംഖ്യ വർധിപ്പിച്ചത്. മരിച്ചവരില്‍  ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെടവരെന്ന് പുണെ ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ പറഞ്ഞു.
തൊട്ടടുത്ത് നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടി നിർമ്മിച്ച തകരക്കുടിലുകൾക്ക് മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്

buy and sell new