Header 1 vadesheri (working)

പ്രൊപ്പഗണ്ട ബജറ്റ്, ഗുരുവായൂരിൽ പ്രതിപക്ഷം ഇറങ്ങി പോയി

Above Post Pazhidam (working)

ഗുരുവായൂർ : വെള്ളിയാഴ്ച നടന്ന ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ കൗൺസിലർമാർ ഓട്ട ബക്കറ്റുകളെ സാദൃശ്യപ്പെടുത്തിയാണ് ബജറ്റിനെ തള്ളിയത്. ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും എന്നാൽ ഒന്നും നടപ്പിലാക്കാൻ കഴിയാത്തതാണ് ബജറ്റെന്ന ആരോപണവുമായി പ്രതിപക്ഷം ബക്കറ്റുമായി പ്രതിഷേധിച്ചത്. ഇന്ന് രാവിലെ ചർച്ച ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് കെ.പി ഉദയനാണ് ആരോപണം ഉന്നയിച്ചത്. പ്രൊപ്പഗണ്ട ബജറ്റ് മാത്രമാണിത് അമ്പാടി ലോഡ്ജിന് കോടികൾ നീക്കി വെക്കൽ തുടങ്ങിയിട്ട് പതീറ്റാണ്ടുകൾ ആയി , ബജറ്റിൽ പറഞ്ഞ പദ്ധതികളിൽ 200 കോ ടിയും ചിലവാക്കാൻ കഴിയില്ല അതി ദാരിദ്ര രായവർ 13 പേർ മാത്രമാണ് നഗര യിൽ ഉള്ളൂ എന്നാണ് ബജറ്റ് അവകാശപ്പെടുന്നത് .

First Paragraph Rugmini Regency (working)

അതെ സമയം 43 പേർക്ക് ഭക്ഷണ കിറ്റും 34 പേർക്ക് മരുന്ന് കിറ്റും നഗര സഭ നൽകുന്നുണ്ട്താനും . ഉദയം പദ്ധതി അഗതി മന്ദിരത്തിൽ നടപ്പാക്കാൻ ഒരിക്കലും സാധിക്കില്ല എന്നിട്ടും ബജറ്റിൽ നടപ്പാക്കും എന്നാണ് അവകാശ പെടുന്നത് .എന്നും ഉദയൻ കൂട്ടിച്ചേർത്തു . ഈ ഭരണ സമിതിക്ക് നികുതി പിരിച്ചെടുക്കാൻ കഴിയുന്നില്ലെന്നും 60 ശതമാനം മാത്രമാണ് നികുതി പിരിവ് എന്നും കെ പി എ റഷീദ് ആരോപിച്ചു . നഗര സഭ അതിർത്തികളിൽ ഉള്ള എല്ലാ റോഡുകളും പൊട്ടി പൊളിഞ്ഞു കിടക്കുകയാണ് . ആശ വർക്കർമാരുടെ വേതന വർധനക്കായി ഒരു രൂപ പോലും ബജറ്റിൽ നീക്കി വെച്ചിട്ടില്ല എന്ന സി എസ് സൂരജ് ആരോപിച്ചു .

Second Paragraph  Amabdi Hadicrafts (working)

കഴിഞ്ഞ ഭരണ സമിതി ആരംഭിച്ച പദ്ധതികൾ അല്ലാതെ ഈ ഭരണ സമിതിയുടേതായി എന്ത് പദ്ധതി ആണ് ഉള്ളതെന്ന് മുൻ ചെയർ മാൻ പ്രൊഫ :പി കെ ശാന്തകുമാരി ചോദിച്ചു . നിർദിഷ്ട സ്ഥലത്ത് ഹെലിപാഡും നിർമിക്കാൻ സിവിൽ ഏവിയേഷന്റെ അനുമതി ലഭിക്കില്ല എന്നും അവർ പറഞ്ഞു നഗരസഭയുടെ തനത് ഫണ്ട് വർധിപ്പിക്കാനു തകുന്ന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടില്ല.എല്ലാ ബജറ്റുകളുടെയും തനിയാവർത്തനം ആണിതെന്നും ആരോപിച്ച് ശാന്തകുമാരി വോക്കൗട്ട് ചെയ്തു .

ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റാണിതെന്നും പൂർണ്ണമായി തള്ളിക്കളയുകയാണെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു.. ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ചർച്ചകൾക്ക് ശേഷം വൈസ് ചെയർപേഴ്സന് മറുപടി പറയാൻ ചെയർമാൻ അനുവദിച്ചില്ല എന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി.ബജറ്റിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് വൈസ് ചെയർപേഴ്സൺ മറുപടി പറയേണ്ടതാണെന്നും എന്നാൽ വൈസ് ചെയർപേഴ്സന് മറുപടി പറയാൻ അനുവദിക്കാതെ ചെയർമാൻ മറുപടി പറയാൻ ശ്രമിച്ചതിൽ ക്ഷുഭിതരായി യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്. എന്നാൽ ബജറ്റ് തള്ളിയ പ്രതിപക്ഷത്തിനോട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് പറഞ്ഞു.

ചെയർമാൻ എം കൃഷ്ണ ദാസ് അദ്യക്ഷത വഹിച്ചു .ഭരണ പക്ഷത്തു നിന്ന് എ സായിനാഥൻ , എ എം ഷെഫീർ ,, പി എസ് മനോജ് , ആർ
വി ഷെരീ ഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു .പ്രതിപക്ഷ നിരയിലെ എല്ലാവരും ബജറ്റ് ചർച്ചയിൽ സംസാരിച്ചു . പി കെ ശാന്ത കുമാരി ആർ വി ഷെരീഫ് , മാഗി ആൽബർട്ട് തുടങ്ങിയവരുടെ പ്രസംഗം വിടവാങ്ങൽ പ്രസംഗമായി മാറി