Header 1 vadesheri (working)

തൃശ്ശൂര് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍ കുട്ടി അന്തരിച്ചു.

Above Post Pazhidam (working)

തൃശ്ശൂര്‍ : തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും തൃശ്ശൂര്‍ പൂരം മുഖ്യസംഘാടകരിലെ പ്രമുഖനുമായ തൃശൂര്‍ മണ്ണത്ത് മാധവന്‍കുട്ടി (പ്രൊഫ. എം. മാധവന്‍കുട്ടി-78) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ തൃശൂര്‍ സരോജ നഴ്‌സിങ് ഹോമിലായിരുന്നു അന്ത്യം.

First Paragraph Rugmini Regency (working)

തൃശൂരിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാനിധ്യമാണ്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് നടക്കും

ആലുവ യു.സി കോളേജില്‍ നിന്നും ഗണിതവിഭാഗം വകുപ്പ് മേധാവിയായിട്ടായിരുന്നു വിരമിച്ചത്. അരനൂറ്റാണ്ട് കാലം തൃശൂര്‍ പൂരത്തിന്റെ സംഘാടകനായിരുന്നു. തൃശ്ശൂര്‍ പൂരത്തെ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമൊപ്പം പൂരത്തെ ജനകീയവല്‍ക്കരിക്കുന്നതിലും വിദേശ ശ്രദ്ധയാകര്‍ഷിക്കുന്നതിലും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.

Second Paragraph  Amabdi Hadicrafts (working)

കോടതി കയറേണ്ടി വരികയും നടക്കില്ലെന്ന് ആശങ്കപ്പെടുകയും ചെയ്തിരുന്ന നിരവധി സാഹചര്യങ്ങളിലും തൃശ്ശൂര്‍ പൂരം തടസങ്ങള്‍ അഭിമുഖീകരിച്ചപ്പോഴെല്ലാം പൂരം നടത്തിപ്പ് സുഗമമാക്കുന്നതില്‍ മാധവന്‍കുട്ടിയുടെ ഇടപെടല്‍ പ്രധാനപ്പെട്ടതാണ്. തൃശ്ശൂര്‍ സത്സംഗ് അടക്കം നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയുമാണ്.</p>