Header 1 vadesheri (working)

പ്രിന്റ് മീഡിയയയുടെ വിശ്വാസ്യത കുറഞ്ഞു വരുന്നു : ഡോ.ടി കെ നാരായണൻ

Above Post Pazhidam (working)

മുളങ്കുന്നത്തുകാവ്: പ്രിന്റ് മീഡിയയയുടെ വിശ്വാസ്യത കുറഞ്ഞു വരുന്നതായി കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി കെ നാരായണൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ധർമമാണ് മാധ്യമ പ്രവർത്തകർക്ക് ഉണ്ടാകേണ്ടതെന്നും എന്നാൽ വിമർശനങ്ങൾ മാത്രമല്ല , പോസറ്റീവ് വാർത്തകൾ നൽകലും മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു കേരള ജേർണലിസ്റ്റ് യൂണിയൻ തൃശ്ശൂർ ജില്ല കമ്മററി കിലയിൽ സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

First Paragraph Rugmini Regency (working)

നവമാധ്യമങ്ങളുടെ കടന്നുകയറ്റം തെറ്റായ വാർത്തകൾ പ്രചരിക്കുന്നതിനും
സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിനും കാരണമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു . ജില്ലാ പ്രസിഡൻറ് അജീഷ് കർക്കിടകത്ത് അധ്യക്ഷനായി. മാധ്യമ സ്ഥാപനത്തിൻ്റെ നിലനിൽപ്പിനുവേണ്ടി വാർത്തകളെ വ്യാപാരവൽക്കരിക്കുന്ന പ്രവണത അപലപനീയമാണെന്ന് സാഹിത്യകാരി പ്രൊഫ. സാറാ ജോസഫും അഭിപ്രായപ്പെട്ടു.കില ഡയറകടർ ജോയ് ഇളമൺ മുഖ്യ പ്രഭാഷണം നടത്തി.

Second Paragraph  Amabdi Hadicrafts (working)

ജില്ലാ സെക്രട്ടറി ജോസ് വാവേലി, സംസ്ഥാന സെക്രട്ടറി കെ സി സ്മിജൻ, ശിൽപശാല കൺവീനർ കെ എൻ നിഭേഷ് എന്നിവർ സംസാരിച്ചു. കുറ്റാന്വേഷണ കേസുകളുടെ റിപ്പോർട്ടിങ്ങിനെ കുറിച്ച് റിട്ടേഡ് പോലീസ് മേധാവി പി.എൻ. ഉണ്ണിരാജനും നവമാധ്യമങ്ങളും പുതിയ റിപ്പോർട്ടിംഗ് രീതികളും എന്ന വിഷയത്തിൽ ജനയുഗം തൃശ്ശൂർ ബ്യൂറോ ചീഫ് ബിനോയ് ജോർജ്ജും പ്രാദേശിക വികസന ജേർണലിസം എന്ന വിഷയത്തിൽ കില അസിസ്റ്റൻ്റ് ഡയറക്ടർ മാത്യു ആൻഡ്രൂസും ക്ലാസ് എടുത്തു.