Post Header (woking) vadesheri

പ്രേതങ്ങളെ കാണാനും, അവരോട് സംസാരിക്കാനും കഴിയുന്നുവെന്ന അവകാശവാദവുമായി യുവതി

Above Post Pazhidam (working)

കാനഡ : . പ്രേതങ്ങളെ കാണാനും അവരോട് സംസാരിക്കാനും കഴിയുന്നുവെന്ന അവകാശവാദവുമായി 28കാരിയായ യുവതി. കാനഡയിലെ വാൻകൂവറിലുള്ള ലിഡിയ തോമസ് എന്ന യുവതിയാണ് വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. കുട്ടിക്കാലം മുതൽക്കേ പ്രേതങ്ങളെ കാണാൻ തനിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും അത് പ്രേതമാണെന്ന് തനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ലെന്നും ലിഡിയ പറയുന്നു.

Ambiswami restaurant

എട്ട് വയസ് പ്രായമുള്ളപ്പോഴാണ് ആദ്യമായി പ്രേതത്തെ കാണുന്നതെന്ന് ലിഡിയ പറയുന്നു. താൻ ജനിക്കുന്നതിന് മുമ്പ് മരിച്ചുപോയ മുത്തശ്ശിയാണ് തന്‍റെ മുറിയുടെ വാതിലിന് മുന്നിൽ എത്തിയത്. ആദ്യമൊക്കെ ഇങ്ങനെ ഓരോ രൂപങ്ങളെ കാണുന്നത് ഭയമായിരുന്നു. ഭയം കാരണം ആദ്യം വീട്ടുകാരോട് പറഞ്ഞില്ല, പിന്നീട് അവരോട് എല്ലാം തുറന്നുപറഞ്ഞു.

Second Paragraph  Rugmini (working)

അതിനിടെയാണ് ലിഡിയയ്ക്ക് മസ്തിഷ്ക്കാഘാതം ഉണ്ടാകുന്നത്. അതിനുശേഷം പ്രേതങ്ങളെ കാണുമ്പോഴുള്ള ഭയം മാറിയെന്നും ലിഡിയ പറയുന്നു. പിന്നീട് തനിക്ക് പ്രേതങ്ങളെ കാണാനും അവരോട് സംസാരിക്കാനും അവരെ നിയന്ത്രിക്കാനും കഴിയാറുണ്ട്. ബന്ധുക്കളും അല്ലാത്തതുമായ നിരവധിപ്പേരുടെ ആത്മാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും യുവതി അവകാശപ്പെടുന്നു. വീട്ടുകാരുടെ ആവശ്യപ്രകാരം ബന്ധുക്കളായ പ്രേതങ്ങളുമായി സംസാരിക്കാറുണ്ടെന്നും, അവർ പറയുന്ന കാര്യങ്ങളെ വീട്ടുകാരെ അറിയിക്കാറുണ്ടെന്നും ലിഡിയ പറയുന്നു.

Third paragraph

കാനഡയിലെ വാൻകൂവറിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഡാനിയൽ (34) എന്ന കാമുകനോടൊപ്പമാണ് ലിഡിയ താമസിക്കുന്നത്. കാമുകിയുടെ അവകാശവാദത്തിന് ഉറച്ച പിന്തുണയാണ് ഡാനിയൽ നൽകുന്നത്. ഡാനിയലിന്‍റെ മരിച്ചുപോയ മുത്തശ്ശി തനിക്ക് ചുറ്റും നൃത്തം ചെയ്യുന്നത് കാണാറുണ്ടെന്നും ലിഡിയ പറയുന്നു. 2019 ഫെബ്രുവരിയിൽ അന്തരിച്ച ഡാനിയേലിന്റെ മുത്തശ്ശി ഡോട്ട് തനിക്കായി നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്നത് കാണാറുണ്ടെന്നും യുവതി പറയുന്നു.

“എന്റെ മുത്തശ്ശിയെ ആദ്യമായി കണ്ടപ്പോൾ ഞാൻ ഭയപ്പെട്ടു, പക്ഷേ സ്വപ്നം കാണുകയാണെന്നാണ് അന്ന് ഞാൻ കരുതിയത്. കുട്ടിക്കാലത്ത്, ഞാൻ എന്താണ് അനുഭവിക്കുന്നതെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു, അന്നൊക്കെ ഞാൻ ശരിക്കും ഭയപ്പെട്ടു. ഞാൻ ഒരു കൊച്ചു പെൺകുട്ടിയെക്കുറിച്ച് സ്വപ്നം കണ്ടു, ‘ആമി’ എന്ന് പറയുന്ന അവളുടെ ശബ്ദം കേട്ടു”- യുവതി പറഞ്ഞു.

“എന്റെ കാമുകന്‍റെ മുത്തശ്ശി എന്നെ നോക്കി കണ്ണിറുക്കുന്നത് എനിക്ക് കാണാൻ കഴിയും, ഡാനിയൽ എന്‍റെ അനുഭവങ്ങളെ ശരിക്കും പിന്തുണയ്ക്കുന്നു. 2001 ൽ വെറും എട്ട് വയസ്സുള്ളപ്പോഴാണ് എന്റെ അച്ഛന്റെ അമ്മയുടെ പ്രേതത്തെ ആദ്യമായി കാണുന്നത്. ഞാൻ ജനിക്കുന്നതിന് മുമ്പ് മരിച്ചുപോയവരാണ് അവർ, ഒരു രാത്രി ഞാൻ അവരെ വിവാഹ വസ്ത്രത്തിൽ വാതിൽക്കൽ കണ്ടു, അവർ വന്ന് എന്റെ നെറ്റിയിൽ ചുംബിച്ചു, അവരുടെ കല്യാണത്തിന്റെ ഫോട്ടോ കണ്ടപ്പോൾ അത് എന്റെ മുത്തശ്ശിയാണെന്ന് എനിക്ക് പിന്നീട് മനസ്സിലായി.”- ലിഡിയ പറയുന്നു. ഏതായാലും ലിഡിയയുടെ വെളിപ്പെടുത്തൽ അവരുടെ അയൽക്കാരെയും സമീപവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്