Above Pot

കേരളം നരബലിയുടെ നാടായി മാറി. സി പിജോൺ

കുന്നംകുളം :നവോത്ഥാനത്തിലൂടെ, കേരളം നേടിയെടുത്ത പുരോഗമനചിന്താഗതികളെ, പിന്തള്ളിക്കൊണ്ട്, കേരളം നരബലിയുടെ നാടായി മാറിയെന്നു സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ. ശ്രീ നാരായണഗുരുവിനെ പോലെയുള്ള നവോത്ഥനനായകർ, നമുക്ക് നൽകിയ പുരോഗമന ആശയങ്ങളെയാണ് ഇവിടെ അട്ടിമറിക്കപ്പെട്ടത്.

Astrologer

അന്ധവിശ്വാസങ്ങൾക്കും, മയക്കുമരുന്നിനുമെതിരെ സിഎംപി സംഘടിപ്പിച്ച കാസർഗോഡ് നിന്നും ആരംഭിച്ച “ഉണരൂ കേരളം “ക്യാമ്പയിന് കുന്നംകുളം കണിയാമ്പാലിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ്, കുടുംബസദസ്സുകളിൽ, ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം കൂടിച്ചേർത്തു.

മയക്കുമരുന്ന് ഉപയോഗം സ്കൂൾ കുട്ടികളിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ മാതാപിതാക്കളുടെ അടിയന്തിരശ്രദ്ധ അക്കാര്യത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കാണിയാമ്പലിൽ നടന്ന കുടുംബസദസിൽ സിഎംപി ജില്ലാ സെക്രട്ടറിജെയ്‌സിങ് അധ്യക്ഷത വഹിച്ചു. സിഎംപി സംസ്ഥാന സെക്രട്ടറി പി ആർ എൻ നമ്പീശൻ, മുസ്ലിം ലീഗ് നേതാവ് ഇ. പി കമറുദ്ധീൻ, കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട്‌ സി വി കുര്യാക്കോസ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ടും കൗൺസിലറുമായ ബിജു സി ബേബി, പ്രസാദ് പുലിക്കോടൻ, കൗൺസിലർമാരായ ലബീബ് ഹസ്സൻ, ഷാജി ആലിക്കൽ, സിഎംപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തോമസ് മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു. സിഎംപി ഏരിയ സെക്രട്ടറി അനിൽ വി ജി സ്വാഗതവും എം പി സുരേഷ് നന്ദിയും പറഞ്ഞു.

Vadasheri Footer