പ്രേമാനന്ദകൃഷ്ണന്‍ ഇനി തിരൂർ ഡി.വൈ.എസ്.പി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ സി. പ്രേമാനന്ദകൃഷ്ണന് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം. തിരൂര്‍ ഡിവൈ.എസ്.പിയായാണ് ആദ്യ നിയമനം. വെള്ളിയാഴ്ച ചുമതലയേല്‍ക്കും. നേരത്തെ ഗുരുവായൂര്‍ എസ്.ഐ ആയും ടെമ്പിള്‍ സി.ഐ ആയും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Poonthanam
Rugmani 700-200

Vasudev Inn

ഗുരുവായൂരിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളും, അതിൻ്റെ പ്രത്യേകതയും മനസ്സിലാക്കി പ്രവർത്തിക്കാനും, എന്നാൽ തെറ്റു ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും യാതൊരു മടിയും കാണിച്ചിരുന്നില്ല . സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്കും കുടുബങ്ങൾക്കും ക്ഷേത്ര ജീവനക്കാരുടെ ഔദാര്യമില്ലാതെ ദർശനം നടത്തുന്നതിന് സംവിധാനം ഒരുക്കിയത് ഇദ്ദേഹം ടെമ്പിൾ സി ഐ ആയിരിക്കുമ്പോഴാണ്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ്