Header 1 vadesheri (working)

ഗുരുവായൂർ റെയിൽവേസ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പുനരാരംഭിക്കണം

Above Post Pazhidam (working)


First Paragraph Rugmini Regency (working)

ഗുരുവായൂർ: പ്രതിദിനം നൂറുകണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ പുന:രാരംഭിക്കണമെന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്.ആർ.എ) ഗുരുവായൂർ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.

റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരെ അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് പോവാതെ മുറിവാടക കുറവുണ്ട് എന്ന് പറഞ്ഞ് കൊണ്ട് തങ്ങൾക്ക് കമ്മീഷൻ ലഭിക്കുന്ന അനധികൃത താമസ സ്ഥലങ്ങളിലേക്ക് ചില ഓട്ടോക്കാർ എത്തിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Second Paragraph  Amabdi Hadicrafts (working)

ക്രിമിനൽ, ലഹരി സംഘങ്ങൾ താവളമാക്കാൻ ശ്രമിക്കുന്ന ഗുരുവായൂരിലെ ചില വാടക വീടുകളും, അനധികൃത ഫ്ലാറ്റുകൾക്കും , ലോഡ്ജുകൾക്കുമെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത തലത്തിൽ പരാതി നൽകാനും കെ.എച്ച്.ആർ.എ. തീരുമാനിച്ചു.

ഇക്കാലമത്രയും ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കിയിരുന്ന ലോഡ്ജ് വ്യവസായത്തിന് കളങ്കമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഇല്ലായ്മ ചെയ്യാൻ ഭരണനേതൃത്വം അടിയന്തിര ഇടപെടൽ നടത്തണമെന്നും പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കെ.എച്ച്. ആർ.എ. യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വർക്കിങ് പ്രസിഡണ്ട്
സി ബിജുലാൽ,ജി.കെ. പ്രകാശ്, സി.എ ലോക്നാഥ്, എൻ.കെ. രാമകൃഷ്ണൻ, രവീന്ദ്രൻ നമ്പ്യാർ, അഷ്റഫ്, ചന്ദ്ര ബാബു,രാജേഷ് നമ്പ്യാർ, ഒ.കെ. നാരായണൻ നായർ, സന്തോഷ്, സൂരജ് ബാബു, വി.എസ്. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.