പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച, മൂന്ന് കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടു
ഗുരുവായൂര്‍ : തമ്പുരാന്‍പടിയില്‍ പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. തമ്പുരാന്‍പടി ആനക്കോട്ടയ്ക്ക് സമീപം കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്നാണ് മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. വീട്ടില്‍ ഒരാള്‍ കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെങ്കിലും മുഖം വ്യക്തമല്ല.
സമീപത്തെ വീടുകളിലെ സി.സി.ടി.വികള്‍ കൂടി പരിശോധിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.ഇന്നലെ മൂന്നരയോടെ പുഴക്കല്‍ ശോഭാ സിറ്റി മാളില്‍ ബാലനും കുടുംബവും സിനിമാ കാണാന്‍ പോയ സമയത്താണ് മോഷണം നടന്നത്. രാത്രി 9,30ന് ബാലനും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്
വീടിന്റെ മുൻ വാതിൽ അകത്ത് നിന്നും കുറ്റിയിട്ട നിലയിൽ ആയിരുന്നു .സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത് പിറകിലെ മതിൽ വഴി മുകളിലെ നിലയിൽ കയറി ടെറസ്സിലേക്കുള്ള വാതിൽ പൊളിച്ച് അകത്ത് കടന്ന് താഴെ യിറങ്ങി കിടപ്പു മുറിയിലെ അലമാര കുത്തി പൊളിച്ചാണ് സ്വർണം കവർന്നത് . രണ്ട് കിലോ തൂക്കം വരുന്ന ഒരു ബാറും 120 ഗ്രാം തൂക്കമുള്ള മൂന്നു എണ്ണവും , 100 ഗ്രാം തൂക്കമുള്ള മൂന്ന് എണ്ണവും , 40 പവൻ ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടതായി ഓർമയിൽ ഉള്ളത് . പലപ്പോഴായി സ്വരൂപിച്ചു സൂക്ഷിച്ചതായിരുന്നു നഷ്ടപ്പെട്ട സ്വർണ മത്രയും അത് കൊണ്ട് തന്നെ നഷ്ടപ്പെട്ടത് ഇതിൽ കൂടുതൽ ഉണ്ടാകുമെന്നാണ് വീട്ടുകാർ കരുതുന്നത് . ഇവർക്ക് അജ്മാനിൽ സ്വർണകടയാണ് ഗുരുവായൂർ എ സി പി കെ ജി സുരേഷ് , സ്‌പെഷൽ ബ്രാഞ്ച് എ സി പി സുമേഷ് ,ടെംപിൾ സി ഐ പ്രേമാനന്ദകൃഷ്ണൻ , കണ്ടാണശ്ശേരി സി ഐ മനോജ് , എസ് ഐ ജയ പ്രദീപ് ,ഫിംഗർ പ്രിന്റ് ഇൻസ്പെക്റ്റർ ദിനേശൻ , ഡോഗ് സ്‌ക്വാഡ് എന്നിവർ സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി