Header 1 = sarovaram
Above Pot

പിണറായി ഡൽഹിയിൽ എത്തിയാൽ പ്രതിഷേധം എന്താണെന്ന് കാണിച്ചുതരാം : യൂത്ത് കോൺഗ്രസ്

ന്യൂഡൽഹി: പിണറായി വിജയൻ ഡൽഹിയിൽ എത്തിയാൽ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ്. പ്രതിഷേധം എന്താണെന്ന് കാണിച്ചുതരാമെന്നും ശ്രീനിവാസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണിത്. ജനാധിപത്യത്തിൽ വിയോജിപ്പ് ഒരു അവകാശമാണ്, കുറ്റമല്ല. കേരള സർക്കാർ പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും ബിവി ശ്രീനിവാസ് വ്യക്തമാക്കി.

Astrologer

നവകേരള സദസിന്റെ പേരിൽ ഡിവൈഎഫ്ഐയും മുഖ്യമന്ത്രിയുടെ ഗണ്മന്മാരും കേരളത്തിലുടനീളം കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്നെടുത്ത കേസിൽ ഇന്ന് ചൊവ്വാഴ്ച പുലർച്ചെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീടുവളഞ്ഞ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധമാണ് ഉയർന്നത്. വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് ഗുണ്ടകളെ പോലെയാണ് പെരുമാറിയതെന്ന് ശശി തരൂർ എം.പി ആരോപിച്ചു . പ്രതിഷേധിക്കുന്നത് ജനാധിപത്യ അവകാശമാണ്. അതിന്റെ പേരിൽ പുലർച്ചെ വീടുകയറി അറസ്റ്റ് ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇങ്ങനെയൊരു അറസ്റ്റ് തീരെ ശരിയായില്ല എന്നതില്‍ ഒരു സംശയവുമില്ല. അവരും പ്രതിപക്ഷത്ത് ഇരുന്നിട്ടുണ്ട്. അവരും ഇതിനെക്കാൾ ചെയ്തിട്ടുണ്ട്. ഒരു ക്രിമിനലിനെ പോലെ, പുലർച്ചെ അദ്ദേഹത്തിന്റെ വീട്ടിൽ വളഞ്ഞുനിന്ന് കൊണ്ടുപോകുന്നതിൽ അർഥമില്ല. അവര്‍ പ്രകോപനമാണ് ആഗ്രഹിക്കുന്നത്. ഇതിനെയൊക്കെ ജനാധിപത്യരീതിയിലാണ് നേരിടേണ്ടത് -തരൂർ പറഞ്ഞു.


ഇതൊക്കെ തിരഞ്ഞെടുപ്പിനു മുൻപ് വിഷമം ഉണ്ടാക്കാൻ വേണ്ടി ചെയ്യുന്ന തീരുമാനങ്ങളാണ്. പൊലീസ്, രാഷ്ട്രീയത്തിന്റെ കളിയാണ് കളിക്കുന്നത്. ഇതിനുള്ള ഉത്തരം ജനാധിപത്യ രീതിയിൽ തന്നെ നൽകണം. ജനങ്ങൾ തീരുമാനിക്കട്ടെ ഈ രാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടോ ഇല്ലയോയെന്ന്. പക്ഷേ, പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെയാരു രീതിയിൽ അറസ്റ്റു ചെയ്യുന്നത് ശരിയല്ല. ഗുണ്ടയെപ്പോലെയാണ് അവർ പെരുമാറിയത്. ഒരു ന്യായീകരണവും കാണുന്നില്ലെന്നും തരൂർ വ്യക്തമാക്കി

Vadasheri Footer