ഗുരുവായൂർ ദേവസ്വം നവജീവനം ഡയാലിസിസ് കേന്ദ്രം വാർഷികാഘോഷം

Above article- 1

ഗുരുവായൂർ : നിർധനരോഗികൾക്ക് ആശ്വാസവും കരുതലുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ തുടങ്ങിയ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഒന്നാം വാർഷികം ജനുവരി 11ന് ആഘോഷിക്കും. വൈകിട്ട് 5.30ന് നഗരസഭാ 24-ാം വാർഡ് ബ്രഹ്മകുളത്തെ നവജീവനം ഡയാലിസിസ് കേന്ദ്രത്തിലാണ് ചടങ്ങ്. ജില്ലാ കളക്ടർ വി. ആർ.കൃഷ്ണതേജ ഉദ്ഘാടനം നിർവ്വഹിക്കും.

Astrologer

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. ദേവസ്വം ഭരണസമിതി അംഗം .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും.ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് ,കേരളയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദ് കുമാർ സ്വാഗതം ആശംസിക്കും. ഡയാലിസിസ് സെൻ്റർ കോർഡിനേറ്റർ അഡ്വ.ജിജോ സി സണ്ണി പ്രവർത്തനംവിശദീകരിക്കും.

ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,വാർഡ് കൗൺസിലർ ഷിൽവ ജോഷി, ഡോ.വത്സലൻ, ഡോ.മധുസൂദനൻ എന്നിവർ സന്നിഹിതരാകും.


2023 ജനുവരി 11ന് മുഖ്യമന്ത്രി . പിണറായി വിജയൻ ആണ് നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം നാടിന് സമർപ്പിച്ചത്. ഒരു വർഷത്തെ സഫലമായ പ്രവർത്തനം വഴി ആയിരത്തിലേറെ സൗജന്യ ഡയാലിസിസ് നടത്താനായി. ആയിരത്തോളം വൃക്കരോഗികൾക്ക് സഹായമെത്തിക്കാൻ സാധിച്ചിട്ടുണ്ട്.

Vadasheri Footer