728-90

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് : മാധ്യമ പ്രവർത്തകൻ ജയിൽമോചിതനായി

Star

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ ജയില്‍ മോചിതനായി. പ്രശാന്ത് കനോജിയ ആണ് ലക്‌നൗവിലെ ജയിലില്‍ നിന്ന് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം മോചിതനായത്. യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകന് ജാമ്യം അനുവദിക്കാന്‍ സുപ്രീംകോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.

ഇതേ കുറ്റം ചുമത്തിയ മറ്റു നാലു പേര്‍ക്കൊപ്പമാണ് പ്രശാന്ത് കനോജിയയേയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് സാമൂഹിക മാധ്യമത്തിലുടെ യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തത്. കനൂജിയയെ അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി വിമര്‍ശനമുന്നയിച്ചിരുന്നു. കനോജിയുടെ ഭാര്യയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. കൊലപാതകമല്ല നടന്നതെന്നും കോടതി പരിഹാസത്തോടെ ചൂണ്ടിക്കാട്ടിയിരുന്നു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തുന്ന യുവതിയുടെ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കനോജിയയ്‌ക്കെതിരെ നടപടിയുണ്ടായത്.

ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുടെ പരാതിയെ തുടര്‍ന്ന് പ്രശാന്ത് കനോജിയ എന്നയാള്‍ക്കെതിരെയാണ് ഹസ്‌റത്ഗഞ്ച് പൊലീസ് കേസെടുത്തത്. യോഗിക്കെതിരെ അധിക്ഷേപകരമായ രീതിയിലാണ് ഇയാള്‍ പോസ്റ്റിട്ടതെന്ന് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ വച്ച് ഒരു സ്ത്രീ മുഖ്യമന്ത്രിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് മാധ്യമങ്ങളോട് പറയുന്ന വീഡിയോയാണ് കനോജിയ ഷെയര്‍ ചെയ്തത്. വീഡിയോ വൈറലായതോടെ ആയിരുന്നു അറസ്റ്റ്. സ്‌നേഹം മൂടിവെയ്ക്കാനാകില്ല, അതൊരിക്കല്‍ മറനീക്കി പുറത്തുവരും’ എന്ന കുറിപ്പോടെയാണ് കനോജിയ വീഡിയോ ഷെയര്‍ ചെയ്തത്.<