Post Header (woking) vadesheri

പ്രസവം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ചു, അസ്വാഭാവിക മരണത്തിന് കേസെടുത്തു

Above Post Pazhidam (working)

ഗുരുവായൂർ : പ്രസവം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ചു. ഗുരുവായൂര്‍ മമ്മിയൂര്‍ കുണ്ടു വീട്ടില്‍ വേലായുധന്റെ മകള്‍ 30 വയസ്സുള്ള വിനിയാണ് മരിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ഈ മാസം ഒന്നിനാണ് പ്രസവം നടന്നത്. ഇന്ന് പുലര്‍ച്ചെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു.

Ambiswami restaurant

പ്രാഥമിക ചികിത്സക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പത്ത് വർഷം മുൻപ് വിവാഹം കഴിഞ്ഞെങ്കിലും ആദ്യ പ്രസവമാണിത്. ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ പടിയത്ത് സന്തോഷിന്റെ പരാതിയെ തുടര്‍ന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തും.

Second Paragraph  Rugmini (working)