Post Header (woking) vadesheri

പ്രസക്തി വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി അനുസ്മരണം.

Above Post Pazhidam (working)

ചാവക്കാട് : വായന പക്ഷാചരണത്തിന്റെ ഭാഗമായി മണത്തല പ്രസക്തി ഗ്രാമീണ വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പൊൻകുന്നം വർക്കി അനുസ്മരണവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. വായനശാല നേതൃസമിതി ചെയർമാൻ മനോജ് കൂർക്ക പറമ്പിൽ അധ്യക്ഷതവഹിച്ചു.

Ambiswami restaurant

എഴുത്തുകാരനും പ്രഭാഷകനും അബുദാബി ശക്തി അവാർഡ് ജേതാവുമായ വി യു സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക പ്രവർത്തകനും വായനശാല രക്ഷാധികാരിയുമായ കെ എ രമേഷ് കുമാർ ഒ വി വിജയനെ കുറിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി അനിത കെ പി ,വാർഡ് കൗൺസിലർ രമ്യ ബിനേഷ്, എഴുത്തുകാരായ കെ എം മുഹമ്മദ്, കെ ആർ സുകുമാരൻ, സോന സുനിൽകുമാർ എന്നിവർ സംസാരിച്ചു വി യൂ സുരേന്ദ്രൻ വായനശാലയ്ക്ക് സമ്മാനിച്ച പുസ്തകങ്ങൾ ലൈബ്രേറിയൻ ഡെയ്സി സുനിൽ ഏറ്റുവാങ്ങി

Second Paragraph  Rugmini (working)