Above Pot

മണത്തല പ്രസക്തി വായനശാല കെട്ടിടത്തിൽ പകൽവീട് ആരംഭിച്ചു.

ചാവക്കാട് : നഗരസഭ പകൽവീട് മണത്തല പ്രസക്തി ഗ്രാമീണ വായനശാല കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. . എൻ.കെ അക്ബർ എം.എൽ.എ പകൽവീടിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രസക്തി ഗ്രാമീണ വായനശാല കെട്ടിടത്തിൽ വായനശാല അധികൃതർ നഗരസഭയ്ക്ക് കൈമാറി നൽകിയ സ്ഥലത്താണ് പകൽവീട് ആരംഭിച്ചിരിക്കുന്നത്.

First Paragraph  728-90

Second Paragraph (saravana bhavan

പകൽ സമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാകുന്ന വയോജനങ്ങൾക്ക് വിശ്രമിക്കുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും തങ്ങളുടെ വിഷമതകളും സന്തോഷങ്ങളും പങ്കുവയ്ക്കുന്നതിനായി സുരക്ഷിതമായ ഒരിടം എന്ന ലക്ഷ്യം നഗരസഭ കൈവരിച്ചിരിക്കുകയാണ്. നഗരസഭയുടെ 2022- 23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 50,000/- രൂപ ചിലവഴിച്ച് പകൽ വീട്ടിലേക്ക് ആവശ്യമായ അടുക്കള ഉപകരണങ്ങൾ , ഫർണിച്ചർ, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവ നഗരസഭ ഒരുക്കി നൽകിയിട്ടുണ്ട്.

തുടർന്നുള്ള വർഷങ്ങളിൽ കെയർടേക്കർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി പകൽവീടിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നത്.