
ഗുരുവായൂർ ഉത്സവം പ്രസാദ ഊട്ടിൽ പങ്കെടുത്തത് 23,000 പേർ

ഗുരുവായൂർ : ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദഊട്ടിൽ ശനിയാഴ്ച്ച 23,000 പേര് പങ്കെടുത്തതായി ദേവസ്വം അറിയിച്ചു , ഞായറാഴ്ച വൻ ഭക്ത ജന പ്രവാഹമാണ് പ്രതീക്ഷിക്കുന്നത് .മുതിര പുഴുക്കിന് 85 ചാക്ക് മുതിരയും 2500 കിലോ ഇടിച്ചക്കയും ആണ് ഉപയ്യോഗിക്കുന്നത് , കഞ്ഞിക്ക് ആദ്യഘട്ടത്തിൽ 85 ചാക്ക് മട്ട അരിയാണ് ഉപയോഗിക്കുന്നത് ആവശ്യം വന്നാൽ അരിയുടെ അളവ് കൂട്ടും ,

രസകാളന് ആദ്യഘട്ടത്തിൽ 7500 ലിറ്റർ മിൽമ തൈരും , 2500 നാളികേരവുംആണ് ഉപയോഗിക്കുക . ശനിയാഴ്ച 12,700 കിലോ അരിയാണ് കഞ്ഞിക്കും ചോറിനുമായി ഉപയോഗിച്ചത് . ക്ഷേത്രകുളത്തിനു വടക്കു ഭാഗത്ത് രാത്രി നൽകുന്ന പ്രസാദ ഊട്ടിനും വൻ തിരക്ക് ആയിരുന്നു . വടക്കേ ഇന്നർ റിങ് റോഡിൽ ഐ ഓ ബി ബാങ്കിന് സമീപം വരെയായിരുന്നു ഭക്ഷ്ണം കഴിക്കാൻ ഉള്ളവരുടെ വരി നീണ്ടത് . ബുഫേ സംവിധാനത്തിൽ ആയതിനാൽ കുറഞ്ഞ സമയം കൊണ്ട് നിരവധി പേർക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞു . ,
