Header 1 vadesheri (working)

പ്രാദേശികമാധ്യമപ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉൾ പ്പെടുത്തും :

Above Post Pazhidam (working)

തൃശൂർ : പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ കേരളസംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ ഉറപ്പു നൽകി . കേരളജേര്‍ണലിസ്റ്റ് യൂണിയന്‍ ചേലക്കര മേഖലാകമ്മിറ്റിയുടെ ആദരം-2021 ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph Rugmini Regency (working)


പ്രദേശികമാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടത് തന്നെയാണ്. കോവിഡ് പ്രതിസന്ധിയിലും സമൂഹത്തിന് ഗുണകരമായ ഇടപ്പെടാന്‍ മാധ്യമപ്രവര്‍ത്തകര്‍ കാണിച്ച പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സ്മിജന്‍ ഉദ്ഘാടനം ചെയ്തു. ചേലക്കര മേഖല പ്രസിഡന്‍റ് സ്റ്റാന്‍ലി കെ.സാമുവല്‍ അധ്യക്ഷത വഹിച്ചു.

ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് ജേതാവ് മണിചെറുതുരുത്തിയെ ചടങ്ങില്‍ ആദരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഓണക്കിറ്റ് വിതരണവും ,
പത്രവിതരണത്തിനിടെ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ വ്യക്തിയുടെ കുടുംബത്തിനുള്ള ധനസഹായവിതരണവും നടത്തി. കെ.ജെ.യു ജില്ലാ പ്രസിഡണ്ട് അജീഷ് കര്‍ക്കിടകത്ത് മുഖ്യ പ്രഭാഷണം നടത്തി.,

Second Paragraph  Amabdi Hadicrafts (working)

സെക്രട്ടറി ജോസ് വാവേലി ,ജില്ലാ കമ്മറ്റി അംഗം ടി.ബി മൊയ്തീന്‍ കുട്ടി, മേഖല സെക്രട്ടറി മനോജ് തൈക്കാട്ട്, ട്രഷറര്‍ സി.പി ഷനോജ്, പ്രസ്‌ക്ലബ്ബ് ഭരാവാഹികളായ എം.ബി.ഭാനുപ്രകാശ്, എം.അരുണ്‍കുമാര്‍, എം.ആര്‍.സജി, ഒ.എസ്.സിബി, മജീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.