പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപെടുത്തും: സാംസ്കാരിക മന്ത്രി സജി ചെറിയാൻ
“ചെങ്ങന്നൂർ: പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപെടുത്തുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ല കമ്മിറ്റിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി സംബന്ധിച്ച് ബന്ധപ്പെട്ടവരിൽ നിന്നും റിപ്പോർട്ട് വാങ്ങി തുടർ നടപടികൾ സ്വീകരിക്കും.ഗ്രാമീണ വാർത്താ ഉറവിടങ്ങളായ പ്രാദേശിക പത്രപ്രവർത്തകർക്ക് ആർഹമായ പരിഗണനയുണ്ടാകും.
സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങളിൽ പ്രായോഗിക പിന്തുണ എല്ലാ മേഖലയിൽ നിന്നും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡം പ്രമാണിച്ച് ചെങ്ങന്നൂർ ലയൺസ് ഹാളിലെ ചടങ്ങിൽ യൂണിയൻ ജില്ല വൈസ് പ്രസിഡന്റ് എസ്. ജമാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ദേശീയ സമിതി അംഗം ബാബു തോമസ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ.പി. രാജീവ്, ജില്ല സെക്രട്ടറി വാഹിദ് കറ്റാനം, ട്രഷറർ കെ. സുരേഷ്കുമാർ, വൈസ് പ്രസിഡന്റ് സി. ഹരിദാസ്, മേഖലാ പ്രസിഡന്റുമാരായ സാം കെ. ചാക്കോ , ഡൊമനിക് ജോസഫ്, ജില്ലാ കമ്മറ്റി അoഗങ്ങളായ കെ. രാജേഷ്, താജുദീൻ ഇല്ലിക്കുളം, മേഖലാ ഭാരവാഹികളായ എം. വിജയൻ, ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.”,
ത്തും