Post Header (woking) vadesheri

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനു വേണ്ടി ഇടപെടും: എൻ.കെ. അക്ബർ എം.എൽ.എ.

Above Post Pazhidam (working)

ചാവക്കാട്: പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനു വേണ്ടി നിയമസഭക്ക് അകത്തും പുറത്തും ഇടപെടുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ.
കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ചാവക്കാട് മേഖല സംഘടിപ്പിച്ച ആദരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറർ ഇ.എം.ബാബു ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

ജില്ലാ കമ്മിറ്റിയംഗം റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ടി.ബി. ജയപ്രകാശ് എം.എൽ.എക്ക് ഉപഹാരം നൽകി. മേഖല സെക്രട്ടറി ഖാസിം സെയ്ദ് എം.എൽ.എയെ പൊന്നാട അണിയിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ജോഫി ചൊവ്വന്നൂർ, മേഖല പ്രവർത്തക സമിതി അംഗം ശിവജി നാരായണൻ എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)