Header 1 = sarovaram
Above Pot

ബുക്ക് ചെയ്ത വാഹനം സമയത്തിന് നൽകിയില്ല ,പോപ്പുലർ വെഹിക്കിൾസ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : കാർ ഡെലിവറി ചെയ്യുവാൻ വൈകിയതിന് നഷ്ടം നൽകുവാനും നിശ്ചയിച്ചതിൽ കൂടുതൽ ഹാൻഡ്ലിങ്ങ് ചാർജ് ഈടാക്കിയത് തിരികെ നൽകുവാനും ഉപഭോക്തൃ കമ്മീഷൻ വിധി. ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയിലുള്ള ശരത് തമ്പാൻ ഫയൽ ചെയ്ത ഹർജിയിലാണ് പോപ്പുലർ വെഹിക്കിൾസ് എൻ്റ് സർവ്വീസസ് ലിമിറ്റഡിന്റെ ഇരിങ്ങാലക്കുടയിലെ മാനേജർക്കെതിരെയും തൃശൂരിലെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത് .

Astrologer

ശരത് എം തമ്പാൻ മാരുതിയുടെ സെലേറിയ കാർ ബുക്ക് ചെയ്തിരുന്നു. ഒരു മാസത്തിനുള്ളിൽ വാഹനം ഡെലിവറി നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ വൈകിയാണ് കാർ ഡെലിവറി നൽകുകയുണ്ടായത്. ബുക്കിംഗ് സമയത്ത് 3933 രൂപയാണ് ഹാൻഡ്‌ലിങ്ങ് ചാർജ് നിശ്ചയിച്ചിരുന്നതെങ്കിലും 6000 രൂപ ഏജൻസി ഈടാക്കി . കാർ ലഭിക്കുന്നതിന് കാലതാമസം വരുമെന്ന് പിന്നീട് മാരുതി കമ്പനി അറിയിച്ചു എന്നും ഹാൻഡ്‌ലിങ്ങ് ചാർജ് കൂടി എന്നുമായിരുന്നു ഏജൻസിയുടെ വാദം.

വാഹനം ബുക്ക് ചെയ്തത് സംബന്ധമായതും വാഹനം കമ്പനിയിൽ നിന്ന് ലഭിച്ചത് സംബന്ധവുമായ രേഖകൾ കോടതി മുമ്പാകെ ഏജൻസിഹാജരാക്കുകയുണ്ടായില്ല. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ ഡോ.കെ.രാധാകൃഷ്ണൻ നായർ, ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹാൻഡ്‌ലിങ്ങ് ചാർജ് ഇനത്തിൽ കൂടുതലായി ഈടാക്കിയ 2067 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി വാദം നടത്തി.

Vadasheri Footer