Header 1 vadesheri (working)

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ; രണ്ട് പേര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍

Above Post Pazhidam (working)

ഡല്‍ഹി: പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പു കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ ഡല്‍ഹിയില്‍ പിടിയില്‍ . ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായിരിക്കുന്നത്. റിനു മറിയം തോമസ് . റിയ ആന്‍ തോമസ് തോമസ് എന്നിവരാണ് പിടിയിലായത്. ഇവരെ അന്വേഷണ സംഘത്തിന് കൈമാറും. ഇവര്‍ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരേയും കേരളത്തിലേക്കെത്തിക്കാന്‍ പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു.

First Paragraph Rugmini Regency (working)

അതേസമയം അന്വേഷണത്തിന്റെഭാഗമായി വിവിധബാങ്കുകളില്‍ സ്ഥാപനത്തിന്റെ പേരിലുണ്ടായിരുന്ന അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു . വിവിധ ബാങ്കുകളിലായി 2000 കോടി രൂപയുടെ നിക്ഷേപം ഉള്ളതായിപോലീസിനു പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ടന്. നിലവിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജര്‍മാര്‍ക്ക് കത്തു നല്‍കി.എന്നാല്‍ കേസിലെ പ്രതികളായ തോമസ് ഡാനിയേല്‍ ഭാര്യ പ്രഭ ഡസനിയേല്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്
ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയാണ്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്

Second Paragraph  Amabdi Hadicrafts (working)