Post Header (woking) vadesheri

“പൂതിമരം” കന്നഡ പതിപ്പ് പ്രകാശനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ :- പെരുവല്ലൂർ സ്വതന്ത്ര കലാസമിതി വായനശാല സെക്രട്ടറിയും സാഹിത്യകാരനുമായ അഡ്വ. സജീഷ് കുറുവത്തിന്റെ പൂതിമരം എന്ന നോവലിന്റെ കന്നട പതിപ്പായ ഗന്ധ വിസ്മയയുടെ പ്രകാശനം സാഹിത്യക്കാരൻ രാജൻ തുവ്വാരെ നിർവ്വഹിച്ചു. പ്രശസ്ത കന്നട  എഴുത്തുകാരൻ പ്ലോമിൻദാസ് ആണ് പൂതിമരം കന്നട ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയത്.

Ambiswami restaurant

പെരുവല്ലൂർ ഗവ.യു.പി സ്കൂൾ ഹാളിൽ സ്വതന്ത്ര കലാസമിതി വായനശാല പ്രസിഡണ്ട് പി.കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവിജയരാജൻമുഖ്യാതിഥിയായിരുന്നു.   കന്നട എഴുത്തുകാരൻ തേർളി ശേഖർ പുസ്തകം സ്വീകരിച്ചു. പ്രശസ്ത നോവലിസ്റ്റ് ഫാസിൽ പുസ്തകം പരിചയപ്പെടുത്തി.

Second Paragraph  Rugmini (working)

സാഹിത്യ നിരൂപകൻ പ്രസാദ് കാക്കശ്ശേരി, അഡ്വ.ഗോപിനാഥപൈ,  വാർഡ് മെമ്പർസുനീതി അരുൺകുമാർ , ദേവുട്ടി ഗുരുവായൂർ , സാംസ്‌കാരിക പ്രവർത്തകൻ സുബ്രമണ്യൻ ഇരിപ്പശ്ശേരി, ഗ്രന്ഥകാരൻ സജീഷ് കുറുവത്ത്, ചുമർച്ചിത്ര കലാകാരൻ എം. നളിൻബാബു,എന്നിവർ പ്രസംഗിച്ചു.

Third paragraph