പൂതേരി ബംഗ്ലാവ് പൊളിക്കുന്നതിനെതിരെ ദേവസ്വം കമ്മീഷണർക്ക് പരാതി നൽകി
ഗുരുവായൂർ : നൂറ്റാണ്ടുകൾ പഴക്കമുള്ള പൂതേരി ബംഗ്ലാവ് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ പ്രതികരണവേദി പ്രസിഡന്റ് വേണു പാഴൂർ പുതിയ ദേവസ്വം കമ്മീഷണർക്ക് പരാതി നൽകി .കെ എസ് ആർ ടി സി യുടെ എം ഡി കൂടി യായ ബിജു പ്രഭാകർ ആണ് ദേവസ്വം കമ്മീഷണറുടെ അധിക ചുമതല വഹിക്കുന്നത് വർഷങ്ങളോളം കേസ് നടത്തിയതിന് ശേഷമാണ് ഹെറിറ്റേജ് കെട്ടിടമായ പൂതേരി ബംഗ്ലാവ് ഗുരുവായൂർ ദേവസ്വത്തിന്റ അധീനതയിൽ എത്തിയത് . ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഈ ബംഗ്ലാവ് ദേവസ്വം അഡ്മിനിസ്ട്രേറ്റർമാരുടെ വസതിയായി ഉപയോഗിച്ചു വരികയായിരുന്നു . ക്ഷേത്രത്തിൽ എന്ത് അത്യാപത്ത് വന്നാലും ക്ഷേത്രത്തിന്റെ ചുമലയുള്ള അഡ്മിനിസ്ട്രേറ്റർക്ക് നിമിഷ നേരം കൊണ്ട് ക്ഷേത്രത്തിൽ എത്താൻ കഴിയും . ഈ കെട്ടിടം പൊളിച്ചു ഊട്ടു പുര നിർമിക്കാ നാണ് ദേവസ്വം തീരുമാനിച്ചിട്ടുള്ളത് . കെട്ടിടത്തിന് ചുറ്റുമുള്ള വനവും വെട്ടി മാറ്റിയാണ് കെട്ടിടം നിർമിക്കൻ ഒരുങ്ങുന്നത് . 31 തരത്തിൽ പെട്ട നിരവധി മരങ്ങളുടെ വനമാണ് ഇവിടെ ഉള്ളത് .ക്ഷേത്ര കുളത്തിന് സമീപമുള്ള ഈ വനം തിരക്കിനിടയിൽ എത്തുന്ന ഭക്തർക്ക് ശുദ്ധവായു ശ്വസിക്കാൻ കഴിയുന്ന ഒരു ഇടം കൂടിയാണ് അത് കൂടി നശിപ്പിച്ച് ദേവസ്വം ബഹുനില കെട്ടിടം പണിയുന്നത് വരും തലമുറയോട് കൂടി ചെയ്യുന്ന അപരാധമാണ് എന്നാണ് അഭക്തരുടെ ആക്ഷേപം