Header 1 vadesheri (working)

വിവാദമായ പൂതേരി ബംഗ്ലാവ് ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ സന്ദർശിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൊളിച്ചു കളയാൻ തീരുമാനിച്ച ഗുരുവായൂരിലെ പൈതൃക കെട്ടിടമായ പൂതേരി ബംഗ്ലാവ് ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ സന്ദർശിച്ചു .ഈ കെട്ടിടവും ഇവിടെയുള്ള വനവും വെട്ടി നശിപ്പിച്ച്‌ കോടികൾ ചിലവഴിച്ചു ഊട്ടു പുര നിര്മിക്കാനായുള്ള ദേവസ്വം തീരുമാനത്തിനെതിരെ ഗുരുവായൂർ പ്രതികരണ വേദി നൽകിയ പരാതി നേരിൽ കണ്ടു മനസ്സിലാക്കാനാണ് കമ്മീഷണർ ബംഗ്ലാവിൽ എത്തിയത് . ബംഗ്ലാവ് സന്ദര്ശിക്കുന്നതിനു മുൻപ് പരാതിക്കാരനായ വേണു പാഴൂരുമായി വിഷയം ചർച്ച ചെയ്ത ശേഷം പരാതി ക്കാരനുമായി ബംഗ്ലാവിൽ സന്ദർശനം നടത്തിയത് .

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ചെയർമാൻ. ഭരണ സമിതി അംഗങ്ങൾ , അഡ്മിനിസ്ട്രേറ്റർ എന്നിവരും കൂടെയുണ്ടായിരുന്നു . ഗുരുവായൂർ ക്ഷേത്രത്തിനു പുറത്ത് ചുറ്റിക്കണ്ട അദ്ദേഹത്തിന് വേണു പാഴൂർ ഗുരുവായൂരിലെ പ്രശ്നങ്ങൾ വിവരിച്ചു കൊടുത്തു . കിഴക്കേ നടയിൽ അത്യാധുനിക രീതിയിൽ നവീകരിച്ച ശുചി മുറി കോംപ്ലെക്സിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലവും വസ്ത്രം മാറുന്നതിനുള്ള സ്ഥലം ഇല്ലാത്തത് എന്ത് കൊണ്ടെന്ന് അദ്ദേഹം ആരാഞ്ഞു .

വൃത്തി ഹീനമായ കിണറ്റിൽ നിന്നുള്ള വെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന് പരാതിയും വേണു ഉയർത്തി .കിഴക്കേ നടയിൽ ദേവസ്വം ഏറ്റെടുക്കാൻ മടിക്കുന്ന പുഷ്പകം വീടും സ്ഥലവും കമ്മീഷണർ സന്ദർശിച്ചു . നിർമാണ പ്രവർത്തനങ്ങൾക്ക് മാത്രം താല്പര്യം കാണിക്കുന്ന ഒരു ഭരണ സമിതിയുടെ ആവശ്യം ഗുരുവായൂരിൽ ഉണ്ടോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചുവത്രെ