Post Header (woking) vadesheri

പൂര്‍വ്വവിദ്യാര്‍ഥികളുടെ മെഗാ സംഗമം 15-ന് മണത്തലയില്‍

Above Post Pazhidam (working)

ചാവക്കാട്: 2027-ല്‍ ശതാബ്ദി ആഘോഷിക്കുന്ന മണത്തല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഇതുവരെ പഠിച്ചിറങ്ങിയ പൂര്‍വ്വവിദ്യാര്‍ഥികളെയെല്ലാം പങ്കെടുപ്പിച്ച് മണത്തല സ്‌കൂളും മധുര സ്മരണകളും എന്ന പേരില്‍ ഞായറാഴ്ച സ്‌കൂളില്‍ മെഗാ സംഗമം നടത്തുമെന്ന് സംഘാടകരായ മുഹമ്മദ് അക്ബര്‍, അബ്ദുല്‍ കെ.വി.അസീസ്, ടി.വി. ഇസ്മായില്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. കൂട്ടായ്മയില്‍ ഇതുവരെ 1300-ലധികം പേര്‍ അംഗങ്ങളായതായി സംഘാടകര്‍ പറഞ്ഞു.

Ambiswami restaurant

രാവിലെ പത്തിന് സ്‌കൂളില്‍ ആദ്യ ബെല്‍ അടിക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ടി.എന്‍. പ്രതാപന്‍ എം.പി. ഉദ്ഘാടനം ചെയ്യും. എന്‍.കെ. അക്ബര്‍ എം.എല്‍.എ. മുഖ്യാതിഥിയാവും. റിട്ട. ജഡ്ജി പി.കെ.ഷംസുദ്ദീന്‍, കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുക്കും.

Second Paragraph  Rugmini (working)

കലാപരിപാടികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ യൂത്ത് ഫെസ്റ്റിവല്‍, സുവനീര്‍ പ്രകാശനം, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൂര്‍വ്വവിദ്യാര്‍ഥികളെ ആദരിക്കല്‍, റസാ ബീഗം റസാക്കിന്റെ സംഗീത സായാഹ്നം എന്നിങ്ങനെ വിപുലമായ പരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി നടക്കും. മറ്റ് സംഘാടകരായ ഹസീന്, പി.എസ്.സന്ധ്യ, നസ്റിയ, റീന കോനാരത്ത് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.