Post Header (woking) vadesheri

ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം

Above Post Pazhidam (working)

ഗുരുവായൂർ : ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ വിദ്യാർഥി സംഗമം നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. ജയരാജ് വാരിയർ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ.എസ്. മനോജ് ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു. മുതിർന്ന പൂർവ വിദ്യാർഥികളെ മുൻ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ ആദരിച്ചു.

Ambiswami restaurant

സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ, കൗൺസിലർ ദീപ ബാബു, പ്രധാന അധ്യാപിക മിനി ജോസ്, സംഘാടക സമിതി ചെയർമാൻ പി.പി. വൈഷ്ണവ്, കൺവീനർ മനയിൽ വിജയൻ, ഒ.എസ്.എ. പ്രസിഡന്റ് കെയു . കാർത്തികേയൻ, എ.ഐ. ഹനീഫ, കെ.വി. രാമകൃഷ്ണൻ, ടി.എസ്. സദാനന്ദൻ, കെ.എം. സിദ്ധാർത്ഥൻ, ഒ.സി. ബാബുരാജ് എന്നിവർ സംസാരിച്ചു. ഗുരുവായൂർ ജ്യോതിദാസ് അഷ്ടപദി അവതരിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ശതാബ്ദി ആഘോഷ സമാപനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ. സായിനാഥൻ അധ്യക്ഷത വഹിക്കും.

Second Paragraph  Rugmini (working)