മഴ, തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു, ഉപചാരം ചൊല്ലി പിരിഞ്ഞു.
തൃശ്ശൂർ : തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വം ബോർഡുകളുടെ തീരുമാനം. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. വൈകീട്ട് വരെ കാര്യമായ ഭീഷണി മഴയുടെ കാര്യത്തിൽ ഉണ്ടായില്ലെങ്കിലും പിന്നീട് ശക്തമായ മഴ പെയ്തു. ഇപ്പോഴും മഴ തൃശ്ശൂരിൽ തുടരുന്നുണ്ട്. ഇന്ന് രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പൂരം വെടിക്കെട്ട് ഞായറാഴ്ചയിലേക്ക് മാറ്റിയത്.
ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയായി. ദേശക്കാരുടെ പൂരമായിരുന്നു ഇന്നത്തേത്. രാവിലെ 8 മണിയോടെ നായ്ക്കനാൽ പരിസരത്തു നിന്നും തിരുവമ്പാടിയുംമണികണ്ഠനാല്‍ പരിസരത്തുനിന്ന് പാറമേക്കാവിന്‍റെയും എഴുന്നെള്ളിപ്പ് ആരംഭിച്ചു. പതിനഞ്ചാനകളുടെ അകമ്പടിയോടെ മേള കുലപതികളായ പെരുവനം കുട്ടന്‍ മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും പ്രമാണികളായ മേളത്തോടെയായിരുന്നു എഴുന്നെള്ളിപ്പ് ..തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെചടങ്ങുകള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷം ഏപ്രില്‍30 നാണ് പൂരം. പകല്‍പ്പൂരം മെയ് 1 ന് നടക്കും. പൂര വിളംബരം ഏപ്രില്‍ 29നായിരിക്കും. പൂരത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ പകല്‍ വെടിക്കെട്ട് നടന്നു. മഴയൊഴിഞ്ഞ് നിന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് നടന്നടത്.പാറമേക്കാവിന്‍റെ വെടിക്കെട്ടായിയിരുന്നു ആദ്യം. തുടര്‍ന്ന തിരുവമ്പാടിയുടെ വിടെക്കെട്ടും നടന്നു. ഉച്ച തിരിഞ്ഞ് രണ്ടരയോടെ പകല്‍ വെടിക്കെട്ട് പൂര്‍ത്തിയായി.