Header 1 vadesheri (working)

പൂരം , ഗുരുവായൂരിൽ നിന്ന് കൂടുതലായി ഒരാന പോലും പങ്കെടുക്കില്ല

Above Post Pazhidam (working)

ഗുരുവായൂർ : തൃശ്ശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ല എന്ന ആന ഉടമകളുടെ സമ്മർദം മറികടക്കാൻ ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളെ എഴുന്നള്ളിക്കും എന്ന അവകാശ വാദം കഴമ്പില്ലാത്തത് .ഈ വർഷത്തെ തൃശൂർ പൂരത്തിന് ഗുരുവായൂർ ദേവസ്വത്തിന്റെ ഏഴ് ആനകൾ ആണ് അണി നിരക്കുന്നത് .അതിൽ നിന്ന് വിട്ട് ഒരാനയെ പോലും കൂടുതലായി ദേവസ്വത്തിന് നല്കാൻ കഴിയില്ല എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു . നിലവിൽ ഉത്സവച്ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ കഴിയുന്ന (പ്രശ്നക്കാരല്ലാത്ത ) 14 ആനകൾ മാത്രമാണ് ദേവസ്വത്തിന്റെ ആനക്കോട്ടയിൽ ഉള്ളത് .

First Paragraph Rugmini Regency (working)

ഇതിൽ നന്ദൻ , സിദ്ധാർത്ഥൻ ,ജൂനിയർ മാധവൻ ,ജൂനിയർ വിഷ്ണു ,കൃഷ്ണ നാരായണൻ, ഗോപീ കൃഷ്ണൻ, ദേവദാസ് എന്നീ കൊമ്പന്മാരെ പൂരത്തിനായി നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട് . ബാക്കിയുള്ള ഏഴ് ആനകളിൽ ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കായി നാല് ആനകളെ ആവശ്യമുണ്ട് . പിന്നെയുള്ള മൂന്നെണ്ണത്തിൽ ദേവി, നന്ദിനി എന്നീപിടിയാനകളും ഒരു കൊമ്പനും മാത്രമാണുള്ളത് . കൊമ്പനെ തിരുവെങ്കിടം വെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കായി നേരത്തെ ബുക്കിങ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ നൽകണം . പിടിയാനകളെ തൃശ്ശൂർ പൂര ത്തിൽ എഴുന്നള്ളിക്കാറുമില്ല .

ഈ അവസ്ഥയിൽ എങ്ങിനെയാണ് ആന ഉടമകളുടെ സമ്മർദം മറികടക്കാൻ ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളെ ഉപയോഗിക്കും എന്ന് പറയുന്നത് എന്നാണ് ആന പ്രേമികൾ ചോദിക്കുന്നത് . കേരളത്തിലെ വിവിധ ദേവസ്വങ്ങളുടെ ഉടമസ്ഥതയിൽ നൂറോളം ആനകൾ ആണ് ഉള്ളത് ഇതിൽ പകുതിയിലേറെയും എഴുന്നള്ളിക്കാൻ അവസ്ഥയിൽ നീരിലുമാണ് .

Second Paragraph  Amabdi Hadicrafts (working)

ഇതിനിടയിൽ പ്രതിസന്ധികള്‍ ഒഴിവാക്കി തൃശ്ശൂര്‍ പൂരം നടനടത്തുന്നതിന് ആന ഉടമകളുമായി ചര്‍ച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍അഭിപ്രായപ്പെട്ടു . നിലവിലെ പ്രതിസന്ധിക്ക് പിന്നില്‍ ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. ജനക്കൂട്ടത്തിനിടയിലേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ ആശങ്കയുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. ഉത്സവങ്ങള്‍ക്ക് എതിരല്ല സര്‍ക്കാരെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ആനയുടമകള്‍ ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം നിര്‍ഭാഗ്യകരമാണ്. അവര്‍ ആ തീരുമാനത്തില്‍ നിന്ന് പിന്‍മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ ആനയുടമകളുമായി അടുത്ത ദിവസം കൂടിയാലോചനകള്‍ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ ആനയുടമകളുമായി ദേവസ്വം മന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാറും വ്യക്തമാക്കി. കോടതി വിധി വരുന്നതിന് മുമ്പ് ആനയുടമകള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ആനകളെ വിട്ടുനല്‍കില്ലന്ന തീരുമാനത്തിന് പിന്നാലെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി മന്ത്രി സുനില്‍ കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.