Header 1 vadesheri (working)

കേരള സാഹിത്യ അക്കാദമിയുടെ കവാടത്തിൽ പൂന്തോട്ടം നിർമ്മാണം നടത്തി.

Above Post Pazhidam (working)

തൃശൂർ : കലാ സാഹിത്യ സാംസ്കാരിക സംഘടനയായ സാക്ഷിയുടെ നേതൃത്വത്തിൽ
കേരള സാഹിത്യ അക്കാദമിയുടെ കവാടത്തിൽ പൂന്തോട്ടം നിർമ്മാണം നടത്തി.
അതിനോടനുബന്ധിച്ച് സെമിനാറും, ചർച്ചകളും,
ഉപഹാര സമരപ്പണങ്ങളും ഉണ്ടായി.
കേരള സർക്കാർ എഴുത്തച്ഛന്‍ പുരസ്‌കാരം
നേടിയ കഥാകൃത്ത്
ഡോ. എസ്.കെ വസന്തൻ ചെടി നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.ജി ബാബുരാജ് അദ്ധ്യക്ഷതവഹിച്ചു .

First Paragraph Rugmini Regency (working)

സാമൂഹിക പ്രവർത്തകൻ
കരീം പന്നിത്തടം മുഖ്യാതിഥിയായിരുന്നു.
ജനറൽ സെക്രട്ടറി അനസ്ബി
പദ്ധതി വിശദീകരണം നടത്തി.

Second Paragraph  Amabdi Hadicrafts (working)

അക്കാദമി സെക്രട്ടറി അബൂബക്കർ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ
സാക്ഷിയുടെ ഇടപെടലുകൾക്കും സഹിത്യ അക്കാദമിയിൽ നടത്തിയ പൂന്തോട്ട നിർമ്മാണത്തിന് നന്ദി പറഞ്ഞ് സാക്ഷി പ്രവർത്തകർക്കൊപ്പം മധുരം വിളമ്പി.

ഷൈലജാ സീന, സരിതാ മത്തായി, ദാസ് ഭട്ടതിരി,
ലളിതാ വിജയൻ, രാമവാര്യർ, എളവൂർ വിജയൻ, പ്രസാദ്, ശ്രീദേവി മോഹൻ , രാജൻ കൂട്ടാല, മുഹമ്മദ് പട്ടിക്കര,
നാടൻ പാട്ട് കലാകാരൻ സലിലൻ വെളളാനിൽ
എന്നിവർ ചെടികൾ നട്ട്
ആശംസകളർപ്പിച്ചു .