Header 1 vadesheri (working)

പൂന്താനം ദിനാഘോഷവും ജ്ഞാനപ്പാന പുരസ്കാര സമർപ്പണവും ഞായറാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം പൂന്താനം ദിനാഘോഷവും ജ്ഞാനപ്പാന പുരസ്കാര സമർപ്പണവും ദേവസ്വം പുസ്തകശാല കമ്പ്യൂട്ടർവൽക്കരണം ഉദ്ഘാടനവും പൂന്താനം ദിനമായ മാർച്ച് 6 ഞായറാഴ്ച നടക്കും. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ
രാവിലെ ഏഴു മണിക്ക് പൂന്താനം കൃതികളുടെ സമ്പൂർണ്ണ പാരായണത്തോടെയാണ് ചടങ്ങുകളുടെ തുടക്കം. ഡോ.. വി. അച്യുതൻക്കുട്ടി പാരായണത്തിന് ആചാര്യനാകും.

First Paragraph Rugmini Regency (working)

ഉച്ചതിരിഞ്ഞ് മൂന്നര മണിക്ക് കാവ്യപൂജ നടക്കും. പ്രശസ്തരായ കവികൾ പങ്കെടുക്കും. രാത്രി 7 ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണൻ ജ്ഞാനപ്പാന പുരസ്കാരം കെ.ജയകുമാറിന് സമ്മാനിക്കും. ദേവസ്വം പുസ്തകശാലാ കമ്പ്യൂട്ടർവൽക്കരണ ഉദ്ഘാടനവും സാംസ്കാരിക സമ്മേളന ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചങ്ങിൽ അധ്യക്ഷ ത വഹിക്കും

Second Paragraph  Amabdi Hadicrafts (working)

ചടങ്ങിൽ മുഖ്യാതിഥികളായി എൻ.കെ. അക്ബർ എം എൽ എ ,ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും. . കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും.ദേവസ്വം ഭരണസമിതി അംഗം അഡ്വ.കെ.വി.മോഹന കൃഷ്ണൻ, വൈശാഖൻ വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, ദേവസ്വം അഡ്മിനിസ്ടേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. രാത്രി എട്ടരയ്ക്ക് പാലക്കാട്, കല്ലേകുളങ്ങര കഥകളി ഗ്രാമം അവതരിപ്പിക്കുന്ന കഥകളി അരങ്ങേറും. കഥ സ്വധാമഗമനം(ശീകൃഷ്ണ സ്വർഗ്ഗാരോഹണം)