Header 1 vadesheri (working)

പൂന്താന ദിനാഘോഷം ഫെബ്രു 24 ന്: കാവ്യോച്ചാരണ മൽസരം ഫെബ്രുവരി 11, 12 തീയതികളിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താനദിനാഘോഷം ഫെബ്രുവരി 24 ന് നടക്കും.
ആഘോഷത്തിൻ്റെ ഭാഗമായി പൂന്താനം കാവ്യോച്ചാരണ മൽസരം ഫെബ്രുവരി 11, 12 തീയതികളിൽ ദേവസ്വം കൂറൂരമ്മ ഹാളിൽ നടത്തുo. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണമായ പൂന്താന സർവ്വസ്വം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് മൽസരം. എൽപി, യുപി വിഭാഗം വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 11നും ഹൈസ്ക്കൂൾ, കോളേജ് / ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 12 നുമാണ് മൽസരം. കാവ്യോച്ചാരണ മൽസരത്തിനുള്ള ഭാഗങൾ താഴെ ചേർക്കുന്നു.
എൽ പി വിഭാഗം

ശ്രീകൃഷ്ണകർണ്ണാമൃതം – 1 മുതൽ 7 കൂടിയും, 7 ശ്ലോകങ്ങൾ
ജ്ഞാനപ്പാന – 143 മുതൽ 182 കൂടിയ 40 വരികൾ

First Paragraph Rugmini Regency (working)

യു.പി.വിഭാഗം

ശ്രീകൃഷ്ണകർണ്ണാമൃതം – 136 മുതൽ 150 കൂടിയ 15 ശ്ലോകങ്ങൾ
ജ്ഞാനപ്പാന – 61 മുതൽ 120 കൂടി 60 വരികൾ

ഹൈസ്കൂൾ വിഭാഗം

ശ്രീകൃഷ്ണകർണ്ണാമൃതം – 52 മുതൽ 71 കൂടി 20 ശ്ലോകങ്ങൾ

Second Paragraph  Amabdi Hadicrafts (working)

ജ്ഞാനപ്പാന – 245 മുതൽ 324 കൂടിയ 80 വരികൾ

ഹയർ സെക്കൻഡറി/കോളേജ് വിഭാഗം

ശ്രീകൃഷ്ണകർണ്ണാമൃതം – 23 മുതൽ 52 കൂടിയും 30 ശ്ലോകങ്ങൾ
ജ്ഞാനപ്പാന – 191 മുതൽ 290 കൂടിയ 100 വരികൾ
മൽസരങ്ങൾ അതത് ദിവസം രാവിലെ 9 മണിക്ക് തുടങ്ങും. വിദ്യാർത്ഥികൾ സ്കൂൾ/കോളേജ് അധികൃതർ നൽകിയ സാക്ഷ്യപത്രവുമായി എത്തിച്ചേരണം.

ഉപന്യാസ മൽസരം

പൂന്താനം കൃതികളിലെ തത്വവും ലാളിത്യവും എന്ന വിഷയത്തെ ആധാരമാക്കി നടത്തുന്ന ഉപന്യാസ മൽസരത്തിൽ പങ്കെടുക്കാം. ഉപന്യാസങ്ങൾ 25 പേജിൽ കുറയരുത്. ഫെബ്രുവരി 15ന് വൈകുന്നേരം 5 മണിക്ക് മുൻപായി അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ദേവസ്വം ജീവനക്കാരും അടുത്ത ബന്ധുക്കളും മൽസരത്തിൽ പങ്കെടുക്കാൻ പാടില്ല.