Post Header (woking) vadesheri

ഗുരുവായൂര്‍ പൂക്കോട് മേഖലയിലെ കുടി വെള്ള പദ്ധതി വെള്ളിയാഴ്ച ഉത്ഘാടനം ചെയ്യും

Above Post Pazhidam (working)

ഗുരുവായൂര്‍: നഗരസഭയിലെ പൂക്കോട് മേഖലയിലെ 19 വാര്‍ഡുകളിലേക്കുള്ള ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തിയായി. വെള്ളിയാഴ്ച രാവിലെ 11.30ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പദ്ധതി കമീഷന്‍ ചെയ്യും. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ടി.എന്‍. പ്രതാപന്‍ എം.പി മുഖ്യാതിഥിയാവും. 16 കോടി ചെലവഴിച്ച് കേന്ദ്ര നഗര വികസനത്തിനുള്ള അമൃത് പദ്ധതിയിലാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്. പൂക്കോട് മേഖലയിലെ 34014 പേര്‍ക്ക് ആളോഹരി 150 ലിറ്റര്‍ വെള്ളം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

Ambiswami restaurant