Post Header (woking) vadesheri

പൊള്ളലേറ്റ് വയോധിക മരിച്ചു ,ഭർത്താവ് ഗുരുതര നിലയിൽ.

Above Post Pazhidam (working)

ഗുരുവായൂർ : തീ പൊള്ളലേറ്റ് വയോധിക മരിച്ചു. രക്ഷപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഗുരുതര നിലയിൽ. ചൊവ്വല്ലൂർപ്പടി ചെമ്മണ്ണൂർ പോസ്റ്റ്‌ ഓഫീസിനു സമീപം മഞ്ചേരി വീട്ടിൽ സുമതി (64) ആണ് മരിച്ചത്.

Ambiswami restaurant

ഭർത്താവ് രാജഗോപാലൻ (71) ആണ് പൊള്ളലേറ്റ് ഗുരുതര നിലയിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ളത്. തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ നിന്നുമാണ് ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജിലെത്തിച്ചത്. രാത്രി 11 ഓടെ സുമതി മരിച്ചു.