Post Header (woking) vadesheri

“യോദ്ധാവ്” പദ്ധതി, പോലീസിന്റെ സൗഹൃദ ഫുട്‌ബോള്‍ മത്സരം.

Above Post Pazhidam (working)

ഗുരുവായൂര്‍ : ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി യോദ്ധാവ് പദ്ധതിയോടനുബന്ധിച്ച്, ഗുരുവായൂര്‍ സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകള്‍ തമ്മില്‍ പാവറട്ടി ടര്‍ഫ് കോര്‍ട്ടില്‍ വെച്ച് നടത്തിയ സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍, ഗുരുവായൂര്‍ ടെംബിള്‍ പോലീസ് സ്റ്റേഷന്‍ വിജയികളായി.

Ambiswami restaurant

മല്‍സരത്തില്‍ ഗുരുവായൂര്‍ ടെംബിള്‍, ഗുരുവായൂര്‍, ചാവക്കാട്, പാവറട്ടി, വടക്കേക്കാട്, മുനക്കക്കടവ് കോസ്റ്റല്‍ എന്നീ പോലീസ് സ്റ്റേഷനുകള്‍ തമ്മില്‍ ഉശിരന്‍ മത്സരങ്ങള്‍ കാഴ്ച്ചവെച്ചു. ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനും, പാവറട്ടി സ്റ്റേഷനും തമ്മില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില വഴങ്ങി.

Second Paragraph  Rugmini (working)

തുടര്‍ന്ന് നടന്ന പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പാവറട്ടി സ്റ്റേഷനെ പരാജയപ്പെടുത്തി, ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ ട്രോഫി കരസ്ഥമാക്കി. വിജയികളായ ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്, ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ കെ.ജി. സുരേഷ് ട്രോഫികള്‍ സമ്മാനിച്ചു.

Third paragraph