
പോലീസിനെ ആക്രമിച്ച പ്രതിക്ക് തടവ്

ചാവക്കാട്: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതിക്ക് തടവ് ശിക്ഷ. പേരാമംഗലം എസ്ഐ ആയിരുന്ന എം.പി.വർഗീസിനെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് രണ്ടാം പ്രതിയായ പുഴക്കൽ അമല നഗർ പുല്ലംപറമ്പിൽ വീട്ടിൽ രാമു മകൻ കൃഷ്ണകുമാറിനെ(40)ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായിആകെ 7 മാസം 15 ദിവസം തടവിന് ശിക്ഷിച്ചത്.

ഒന്നാംപ്രതി പാലയൂർ കറുപ്പം വീട്ടിൽ മുഹമ്മദ് മകൻ ഫവാദിനെ 1.12.23 -ന് കോടതി 7 മാസം 15 ദിവസം തടവിന് വിവിധ വകുപ്പുകളിൽ ആയി ശിക്ഷിച്ചിട്ടുണ്ടായിരുന്നു.രണ്ടാം പ്രതിയായ കൃഷ്ണകുമാർ വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു.
