Post Header (woking) vadesheri

ഗുരുവായൂർ ഏകാദശി: പൊലീസ് വിളക്ക് ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച പൊലീസ് വിളക്ക് ആഘോഷിച്ചു. രാവിലെയും വൈകീട്ടും കാഴ്ച്ചശീവേലിക്ക് കക്കാട് രാജപ്പന്റെ മേളം അകമ്പടിയായി. വൈകീട്ട് കക്കാട് രാജപ്പൻ മാരാർ, അതുൽ കെ. മാരാർ എന്നിവരുടെ ഡബിൾ തായമ്പകയുണ്ടായി. രാത്രി വിളക്കെഴുന്നെള്ളിപ്പിന് കൊമ്പന്‍ ഇന്ദ്രസെൻ കോലമേറ്റി. എടക്കയും നാഗസ്വരവും അകമ്പടിയായി.

Ambiswami restaurant

മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ പൊലീസ് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. സാംസ്‌കാരിക സമ്മേളനം ഉത്തരമേഖലാ ഐ.ജി കെ. സേതുരാമൻ ഉദ്ഘാടനം ചെയ്തു. റിട്ട. എസ്.പി ആർ.കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ബാലതാരം ദേവനന്ദ, എ.സി.പി കെ.എം. ബിജു, ടെമ്പിൾ പൊലീസ് ഇൻസ്പെക്ടർ ജി. അജയകുമാർ എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)