Post Header (woking) vadesheri

പോലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Above Post Pazhidam (working)

കുന്നംകുളം : പോലീസ് സ്റ്റേഷനിൽ യുവാവ് കൈ ഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു . ചെറുവത്താനി പാറമേൽ പറമ്പിൽ വീട്ടിൽ സുജീഷ്(34) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ ആത്മഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. വൈകീട്ട് കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തിയായിരുന്നു ആത്മഹത്യാശ്രമം. പതിവായി മദ്യപിച്ച് ഭാര്യയെ ശല്യം ചെയ്തതിനെ തുടർന്ന് രണ്ട് ദിവസം മുൻപ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Ambiswami restaurant

ഭർത്താവിന്റെ മർദനം സഹിക്കാനാവാതെ ഇയാളുടെ ഭാര്യ കൂർക്കഞ്ചേരിയിലെ വീട്ടിലേക്ക് പോയിരുന്നു. ഇവരുടെ കുഞ്ഞിന്റെ സംരക്ഷണം കോടതി മുഖാന്തിരം യുവതിക്ക് അനുവദിച്ചിരുന്നു. കുഞ്ഞിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ യുവാവ് ഇടതു കൈയുടെ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസുകാർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Second Paragraph  Rugmini (working)