Header 1 vadesheri (working)

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ തൃശൂർ ജില്ലക്ക് അഭിമാന നേട്ടം

Above Post Pazhidam (working)

തൃശൂർ : വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ തൃശൂർ ജില്ലക്ക് അഭിമാന നേട്ടം. സിറ്റിയിൽ എട്ട് പേരും റൂറലിൽ 11 പേരുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായത്. ഡി.വൈ.എസ്.പി സി.ആര്‍ സന്തോഷ്, ചാലക്കുടി എസ്.എച്ച്. ഒ. കെ.എസ് സന്ദീപ്, കൊരട്ടി എസ്.എച്ച്.ഒ ബി.കെ അരുണ്‍, ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ സജി വര്‍ഗീസ്, ചാലക്കുടി സീനിയര്‍ സി.പി.ഒ എ.യു റെജി, അതിരപ്പിള്ളി എ.എസ്‌.ഐ ഷാജഹാന്‍ യാക്കൂബ് . കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലൻ, കൊടുങ്ങല്ലൂർ സബ് ഇൻസ്പെക്ടർ എം.ടി.സന്തോഷ്, പുതുക്കാട് പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫീസർ സി.എ.ഷാജു, ജില്ലാ സ്പെഷൽ ബ്രാഞ്ച് സിവിൽ പൊലീസ് ഓഫീസർ കെ.എസ്.ശ്രീജിത്ത്, മാള പൊലീസ് സിവിൽ പലീസ് ഓഫീസർ മിഥുൻ കൃഷ്ണ ആർ എന്നിവരാണ് റൂറലിൽ നിന്നും മെഡൽ നേട്ടത്തിന് അർഹരായത്.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഒല്ലൂർ പൊലീസ് ഇൻസ്പെക്ടർ ബെന്നി ജേക്കബ്, കുന്നംകുളം പൊലീസ് ഇൻസ്പെക്ടർ വി.സി.സൂരജ്, ഒല്ലൂർ സബ് ഇൻസ്പെക്ടർ ജെ.ആർ ശ്രീകാന്ത്, സി-ബ്രാഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ (എ.എസ്.ഐ ഗ്രേഡ്) ഇ.കെ.ജയകുമാർ, ചേലക്കര സ്റ്റേഷൻ സിവിൽ പൊലീസ് ഓഫീസർ കെ.എ.റഷിത, സൈബർ ക്രൈം സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനു പി കുര്യാക്കോസ്, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.കെ.പ്രതിഭ, വടക്കാഞ്ചേരി സ്റ്റേഷൻ സിവിൽ പൊലീസ് ഓഫീസർ ജോബിൻ ഐസക് എന്നിവരാണ് സിറ്റി പരിധിയിൽ നിന്നും മെഡൽ ജേതാക്കളായത്