ലാത്തിചാർജിന് പിന്നിൽ ഗൂഢാലോചനയുണ്ട് : സിപിഐ ജില്ലാ സെക്രട്ടറി

">

കൊച്ചി: എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. ജില്ലാ കളക്ടര്‍ക്ക് പോലീസ് കൈമാറിയത് മന:പൂര്‍വ്വമുണ്ടാക്കിയ തെളിവുകളാണെന്നും അദ്ദേഹം ആരോപിച്ചു.ലാത്തിച്ചാര്‍ജിന്റെ സമയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുനിന്ന് മാറിനിന്നു. ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. എല്‍ദോയ്ക്ക് പരിക്ക് പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട്.

new consultancy

എന്നാല്‍ ഇതില്‍ നടത്തുന്ന അന്വേഷണം അട്ടിമറിക്കാനാണ് പോലീസിന്റെ ശ്രമം. മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്ന കേസിന്റെ തെളിവുകള്‍ പോലീസ് മാധ്യമങ്ങള്‍ക്ക് കൈമാറിയത് അന്വേഷിക്കണമെന്നും കളക്ടര്‍ക്ക് നല്‍കിയത് വ്യാജ തെളിവുകളാണെന്നും പി. രാജു ആരോപിച്ചു. ഞാറയ്ക്കല്‍ സി.ഐ.ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഓഗസ്റ്റ് ആദ്യവാരം ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന് സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടിയുടെ തീരുമാനം.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors