Post Header (woking) vadesheri

പോക്സോ , യുവാവിന് മൂന്ന് വർഷം കഠിന തടവ്.

Above Post Pazhidam (working)

ചാവക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന് മൂന്ന് വർഷം കഠിനതടവും,50,000 രൂപ പിഴയും ശിക്ഷ. കാസർഗോഡ് മടിക്കൈ സ്വദേശി മുഹമ്മദ് സജീറിനെ (24)യാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് സുരേഷ് കുമാർ ശിക്ഷിച്ചത്. 2021 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് സഹോദരൻ
വാടാനപ്പി ള്ളി പോലീസിൽ പരാതി നൽകിയിരുന്നു

പരാതിയിൽ കേസ് എടുത്ത എസ്.ഐ. വിവേക് നാരായ‌ണൻ എഫ്.ഐ.ആർ.* രജിസ്റ്റർ ചെയ്യുകയും, കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് എൻ.എസ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു . പ്രോസിക്യൂഷൻ 20 സാക്ഷികളെ വി വിസ്തരിച്ചു ,17 രേഖകളും ഹാജരാക്കി .പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്, അഡ്വ.സി.നിഷ എന്നിവർ ഹാജരായി.