Header 1 vadesheri (working)

കൗമാരക്കാരന് നേരെ ലൈംഗീക അതിക്രമം ,വയോധികന് ഏഴ് വർഷം കഠിന തടവ്

Above Post Pazhidam (working)

ചാവക്കാട് : കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന് ഏഴ് വർഷം കഠിനതടവ്. അഞ്ചങ്ങാടി സ്വദേശി പുത്തൻപുരയിൽ കോയ (61) യെയാണ് കുന്നംകുളം ഫാസ്ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. ചാവക്കാട് അഞ്ചങ്ങാടിയിൽ 2020 ൽ ആണ് കേസിന് ആസ്പദമായ സംഭവം. കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ 11 കാരനെയാണ് ഇയാൾ ഉപദ്രവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയ്
ഹാജരായി. ചാവക്കാട് സബ് ഇൻസ്പെക്ടർ ആയിരുന്ന യു.കെ ഷാജഹാൻ ആണ് കേസിലെ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

First Paragraph Rugmini Regency (working)