Post Header (woking) vadesheri

പോക്‌സോ കേസിൽ 99 മാസം തടവും 90,000 , രൂപ പിഴയും

Above Post Pazhidam (working)

ഗുരുവായൂർ : പതിനാറുകാരിയെ പിന്‍തുടര്‍ന്ന് ശല്യം ചെയ്ത് ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസില്‍ പ്രതിക്ക് എട്ടേകാല്‍ വര്‍ഷം തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു.തൈക്കാട് എറച്ചം വീട്ടില്‍ കുന്നിക്കല്‍ മുഹമ്മദ് അസ്ലമി(20)നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ ശിക്ഷിച്ചത്.

Ambiswami restaurant

2022 ഏപ്രില്‍, സെപ്തംബര്‍ മാസങ്ങളില്‍ അതിജീവിതയെ പബ്ലിക് റോഡില്‍ പിന്തുടര്‍ന്ന് അസഭ്യം പറയുകയും തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തുകയും മെസേജുകള്‍ അയച്ച് ശല്യപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. ഗുരുവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജി.ജയപ്രദീപ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 15
സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും മൊബൈല്‍ ഫോണും ഹാജരാക്കുകയും ചെയ്തു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: സിജു മുട്ടത്ത്, അഡ്വ: സി. നിഷ. എന്നിവര്‍ ഹാജരായി.

Second Paragraph  Rugmini (working)