Post Header (woking) vadesheri

കൗമാരകാരിക്ക് നേരെ ലൈംഗീക അതിക്രമം , യുവാവിന് 30 വർഷം കഠിന തടവും, പിഴയും

Above Post Pazhidam (working)

ചാവക്കാട് : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പലതവണ ലൈംഗിക അതിക്രമം നടത്തിയ 29 കാരന് 30 വർഷം കഠിനതടവിനും 3 ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷ വിധിച്ച് ചാവക്കാട് അതിവേഗ കോടതി. ആർത്താറ്റ് ചിറ്റഞ്ഞൂർ വിതുട്ടുർ രവി  മകൻ ശ്രീജിത്ത് 29 നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യിൽ ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകുവാനും കോടതി ഉത്തരവായി.

Ambiswami restaurant

2015 സെപ്റ്റംബർ മാസത്തിലും പിന്നീട് പല ദിവസങ്ങളിലും അതിജീവിത താമസിക്കുന്ന വീട്ടിലെ കിടപ്പു മുറിയിൽ വച്ചു പല തവണ ബലാത്സംഗം ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്.പ്രായമായ അച്ഛനല്ലാതെ അതിജീവിതക്കു ഈ കാര്യം പറയാൻ മറ്റാരും ഇല്ലാത്ത സാഹചര്യത്തിൽ അതിജീവിതയെ വിവാഹലോചനയുമായി വന്ന ആളോട് അതിജീവിത സംഭവം കഴിഞ്ഞതിനു 5 വർഷത്തിന് ശേഷം വെ ളിപ്പെടുത്തിയതിനെ തുടർന്ന് അയാളുടെ സഹായത്തോടെ ആണ് കേസ് നൽകിയത്.

Second Paragraph  Rugmini (working)

കുന്നംകുളം പോലീസ് ഇൻസ്പെക്ടർ യു കെ ഷാജഹാൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. . പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത് , അഡ്വ. നിഷ സി എന്നിവർ ഹാജരായി. സി പി ഒ മാരായ മനീഷ് , സിന്ധു, പ്രസീത എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു

Third paragraph