Header 1 vadesheri (working)

പന്ത്രണ്ടുകാരിയോട് ലൈംഗികാതിക്രമം ,വയോധികന് മരണം വരെ കഠിന തടവും , 64 വർഷ കഠിനതടവും , 5.25 ലക്ഷം പിഴയും

Above Post Pazhidam (working)

ചാവക്കാട്: പന്ത്രണ്ടുകാരിയോട് ഗൗരവകരമായ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 70-കാരനെ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവിനും 64 വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. 5.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ചാവക്കാട് തിരുവത്ര ഇ.എം.എസ്. നഗര്‍ റമളാന്‍ വീട്ടില്‍ മൊയ്തുവിനെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

First Paragraph Rugmini Regency (working)

പിഴ അടക്കാത്ത പക്ഷം അഞ്ചു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്കു നല്‍കാനും വിധിച്ചു. പെണ്‍കുട്ടിയെ 2017 ഏപ്രിലില്‍ ഒരു ദിവസവും 2021-ല്‍ ഫെബ്രുവരിയിലും ജൂണിലും പ്രതി ആവര്‍ത്തിച്ചുള്ള ഗൗരവകരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ആരോടെങ്കിലും പറഞ്ഞാല്‍ ജീവനുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പ്രോസിക്യൂഷന്‍ കേസിലുണ്ട്.

Second Paragraph  Amabdi Hadicrafts (working)

ചാവക്കാട് എസ്.ഐ. ബിബിന്‍ ബി. നായര്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു കേസിന്റെ ആദ്യാന്വേഷണം നടത്തി. ഇന്‍സ്പെക്ടര്‍ വിപിന്‍ കെ. വേണുഗോപാല്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, സി. നിഷ. സി എന്നിവര്‍ ഹാജരായി.