Post Header (woking) vadesheri

പട്ടിക ജാതിക്കാരിയായ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം തടവും, 1.35 ലക്ഷം പിഴയും

Above Post Pazhidam (working)

ചാവക്കാട് : പട്ടിക ജാതിയില്‍പ്പെട്ടതും നിര്‍ദ്ധന കുടുംബാംഗവുമായ പ്രായപൂര്‍ത്തിയാകാത്ത 9-വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 29-വര്‍ഷം തടവും 1,35,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. കടപ്പുറം തൊട്ടാപ്പ് കുന്നത്ത് വീട്ടില്‍ അലി (54) യെ യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2016-ല്‍ ചാവക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ കുന്നംകുളം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആയിരുന്ന പി. വിശ്വംഭരനാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Ambiswami restaurant

Second Paragraph  Rugmini (working)

കടപ്പുറത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയായ നാലാം ക്ലാസ്സ്‌കാരിയെ, ലൈംഗികാവയവം കാണിച്ചുകൊടുക്കുകയും, ബലാല്‍സംഗം ചെയ്ത് ഉപദ്രവിക്കുകയും ചെയ്തുവെന്ന കേസിലാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം.പി. ഷിബു പ്രതി കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്.

Third paragraph

പ്രോസിക്യൂഷനുവേണ്ടി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വക്കേറ്റ് കെ.എസ്. ബിനോയ് ഹാജരായി. 16 സാക്ഷികളെ വിസ്തരിക്കുകയും, 22-രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഓ: ബൈജുവും, കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഓ: എം.ബി. ബിജുവും പ്രര്‍ത്തിച്ചിരുന്നു