കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി , പ്രതിക്ക് ആറു വർഷം തടവ്
ചാവക്കാട് : വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടികൊണ്ടിരുന്ന 11-വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ആറുവര്‍ഷം തടവും, 25,000 രൂപ പിഴയും കുന്നംകുളം ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചു. ചാവക്കാട് പുന്നയൂര്‍ അകലാട് ഒറ്റയിനി കോഞ്ചടത് വീട്ടില്‍ ഉമ്മറി (47) നേയാണ് കുന്നംകുളം ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജ് എം.പി. ഷിബു ശിക്ഷിച്ചത്.
. 2016 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിനുശേഷം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 14 സാക്ഷികളെ വിസ്തരിക്കുകയും, ശാസ്ത്രീയ തെളിവുകളോടൊപ്പം 14 രേഖകള്‍ ഹാജരാക്കുകയും ചെയ്ത കേസില്‍, പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വ: കെ.എസ്. ബിനോയ് ഹാജരായി.
വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന പി.കെ. മോഹിതാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ താജി സി. ജോര്‍ജും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു