Header 1 vadesheri (working)

ബാലികക്ക് നേരെ ലൈഗീംകാതിക്രമണം, പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : ഒമ്പതു വയസ്സായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ചാലിൽ വീട്ടിൽ ഹൈദർ അലി (46) പോക്‌സോ വകുപ്പ് പ്രകാരം ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ .കെ. വേണു ഗോപാലും സംഘവും അറസ്റ്റ് ചെയ്തു .

First Paragraph Rugmini Regency (working)

കുട്ടിയെ പ്രതിയുടെ വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ പല തവണ പീഡിപ്പിച്ചതായും, കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ അധികൃതരെ വിവരം അറിയിച്ചതോടെയാണ് രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തു തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി തുടർന്ന് റിമാൻഡ് ചെയ്തു. പ്രതിയെ പിടി കൂടിയ സംഘത്തിൽ എസ് ഐ മാരായ സിസിൽക്രിസ്ത്യൻ രാജ് ,എസ് സി പി ഒ സന്ദീപ് സി പി ഒ രൺദീപ് എന്നിവരും ഉണ്ടായിരുന്നു.

Second Paragraph  Amabdi Hadicrafts (working)