Above Pot

പോക്സോ കേസ് , ഇനിയുള്ള കാൽ നൂറ്റാണ്ട് യുവാവ് കൽത്തുറുങ്കിൽ.

ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കി വശീകരിച്ചും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 25 വര്‍ഷം മൂന്ന് മാസം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബ്ലാങ്ങാട് പാറമ്പടി കറുപ്പംവീട്ടില്‍ അക്ബറി(20)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 11 മാസം കൂടി അധികതടവ് അനുഭവിക്കണം.

First Paragraph  728-90

Second Paragraph (saravana bhavan

2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീടിന് പിന്നിലെ വിറക് ഷെഡ്ഡിലേക്ക് അതിക്രമിച്ചു കയറി വിറകുപുരയില്‍വച്ചും പെണ്‍കുട്ടിയുടെ കുടുംബവീടിന്റെ പറമ്പിലേക്ക് അതിക്രമിച്ചുകയറി വീടിന് പിന്നില്‍വച്ചും കടല്‍ത്തീരത്ത് എത്തിച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ചാവക്കാട് പോലീസ് സ്റ്റേഷനിലെ ജി.എസ്.സി.പി.ഒ. സുശീല ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്.സെല്‍വരാജ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി.നിഷ എന്നിവര്‍ ഹാജരായി.