Post Header (woking) vadesheri

ബാലികക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 4 വര്‍ഷം കഠിന തടവും, 25,000 രൂപ പിഴയും.

Above Post Pazhidam (working)

കുന്നംകുളം : ബാലികക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 4 വര്‍ഷം കഠിന തടവും, 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറനെല്ലൂര്‍ പട്ടിക്കര ചെമ്പറ വീട്ടില്‍ 44 വയസുള്ള വാസുദേവനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. 13 വയസ്സുള്ള പെൺ കുട്ടിയെ വീടിനടുത്തുള്ള വഴിയില്‍ വെച്ച് ലൈംഗികാതിക്രമണം നടത്തിയെന്ന കേസിലാണ് വാസുദേവനെ കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജ് റ്റി ആര്‍ റീനദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2018 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

Ambiswami restaurant

ആക്രമണത്തെ തുടര്‍ന്ന് റോഡരികില്‍ കരഞ്ഞുകൊണ്ട് നിന്നിരുന്ന അതിജീവതയെ നാട്ടുകാരാണ് വീട്ടില്‍ എത്തിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ എസ് ബിനോയ് ഹാജരായി. 17 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. അന്നത്തെ കുന്നംകുളം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറും ഇപ്പോള്‍ ചാലക്കുടി ഡി വൈ എസ് പിയുമായ സി ആര്‍ സന്തോഷാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റം പത്രം സമര്‍പ്പിച്ചത്.

Second Paragraph  Rugmini (working)