Post Header (woking) vadesheri

പോക്സോ കേസിൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് 37 വർഷം തടവ്

Above Post Pazhidam (working)

ചാവക്കാട് : പോക്സോ കേസിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം തടവും 5 ലക്ഷം പിഴയും ശിക്ഷ. 9 വയസ് പ്രായമുള്ള പെൺകുട്ടിയെ മദ്രസയിൽ വച്ച് ലൈംഗിക പീഢനം നടത്തിയ കേസിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായ മദ്രസ അധ്യാപകന് 37 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 4 വർഷവും 2 മാസവും കൂടി അധികതടവ് അനുഭവിക്കണം. പൊതു പ്രവർത്തകനും മദ്രസ അധ്യാപകനുമായ മുല്ലശ്ശേരി തിരുനെല്ലൂർ പുതിയ വീട്ടിൽ കുഞ്ഞു മുഹമ്മദ് മകൻ മുഹമ്മദ് ഷെരീഫ്(54 ) ഷെരീഫ് ചിറയ്ക്കലിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാ സ് തയ്യിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

Ambiswami restaurant

2022 ജൂലൈ മാസം മുതൽ 2023 ആഗസ്റ്റ് 28 വരെയുള്ള കാലഘട്ടത്തിൽ ഒന്നാം പ്രതി പല തവണ മദ്രസയിലെ ക്ലാസ് മുറിയിൽ വച്ച് പീഢനം നടത്തുകയും പുറത്തു പറഞ്ഞാൽ മാർക്ക് കുറയ്ക്കുമെന്നും തോല്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്. രണ്ടാം പ്രതിയായ മദ്രസയിലെ പ്രധാനാധ്യാപകനായിരുന്ന പാലക്കാട് മാങ്ങോട്ട് വീരമംഗലം ഒടുവാങ്ങാട്ടിൽ കുട്ടു മകൻ അബ്ബാസ്(44 ) നോട് കുട്ടി 2023 ആഗസ്റ്റ് 17 ന് വിവരം വെളിപ്പെടുത്തിയെങ്കിലും ആയത് നിയമ സംവിധാനങ്ങളെ അറിയിക്കാതെ മറച്ചു വച്ചു എന്നതിന് 10,000/- രൂപ പിഴ ശിക്ഷയും പിഴ അടക്കാത്ത പക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. പ്രതികളിൽ നിന്നും പിഴ ഈടാക്കുന്ന പക്ഷം പിഴത്തുക കുട്ടിക്ക് നൽകാനും കോടതി വിധിച്ചു.

Second Paragraph  Rugmini (working)


പഠനത്തിലും മത്സരങ്ങളിലും പങ്കെടുത്തിരുന്ന കുട്ടി പങ്കെടുക്കാതാവുകയും പഠനത്തിൽ പുറകോട്ട് പോവുകയും ചെയ്തതിനെ തുടർന്ന് സ്കൂളിലെ ടീച്ചർ അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകർ ചൈൽഡ് ലൈനിലും രക്ഷിതാക്കളെയും അറിയിക്കുകയും ചൈൽഡ് ലൈനിൽ നിന്നും വിവരം ലഭിച്ച പാവറട്ടി പോലീസ് ജി എസ് സി പി ഒ ബിന്ദു കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിൻ്റെ അടിസ്ഥാനത്തിൽ എസ്. ഐ ഉണ്ണികൃഷ്ണൻ എം. എൻ. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ എസ്. ഐ സോമൻ പി.എസ്. തുടരന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി.സിപിഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു